ഖത്തര്‍ : ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന 8 നാവിക സേനാംഗങ്ങള്‍ക്കും വധശിക്ഷയില്‍ ഇളവ് ലഭിച്ചതായി ഇന്ത്യന്‍വിദേശകാര്യ മന്ത്രാലയം. 8 ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷയില്‍ ഇളവ് ലഭിച്ച വിവരം വ്യാഴ്ച്ചയോടെയാണ് ഇന്ത്യ ഔദ്യോഗികമായി അറിയച്ചത്.

വധശിക്ഷ ഇളവ് ചെയ്ത ഏറ്റവും പുതിയ ഉത്തരവിന്റെ ദിവസം മുതല്‍ 60 ദിവസങ്ങള്‍ കണക്കാക്കുമെന്നാണ് വിവരം. ജയില്‍ ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഇന്ത്യന്‍ അഭിഭാഷക സംഘത്തിന് കോടതി 60 ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്ന് ഭാവിയിലേക്കുള്ള ഒരു പദ്ധതി വിവരിച്ചുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ജയ്സ്വാള്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും ഖത്തറും ചര്‍ച്ച ചെയ്ത ഒരു പ്രധാനപ്പെട്ട കേസിലാണ് ഇപ്പോള്‍ സുപ്രധാന ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ നാവിക സേനാംഗങ്ങളായ 8 ഉദ്യോഗസ്ഥാര്‍ ഒരു സുപ്രധാന സംഭവവികാസത്തില്‍, അഴിമതിയും ചാരവൃത്തിയും ചെയ്‌തെന്ന് ആരോപിക്കപ്പെട്ട് വിധി പറഞ്ഞ കേസാണിത്.

കേസിന്റെ അഠിസ്ഥാനത്തില്‍ ഖത്തറില്‍ 8 ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരെ രഹസ്യമായി തടവില്‍ വയ്ക്കുകയായിരുന്നു. വധശിക്ഷയോട് അടുത്ത സമയത്താണ് ഇത്തരത്തില്‍ 8 ഇന്ത്യക്കാര്‍ തടവിലാക്കപ്പെട്ടിരുന്നു എന്ന വിവരം അടക്കം ഖത്തര്‍ പുറത്ത് വിട്ടത്. ഇതോടൊണ് ഇന്ത്യ വിഷയത്തില്‍ ഇടപെട്ടത്. 2022 ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായതെന്നാണ് വിവരം.

കേസില്‍ ഒക്ടോബര്‍ 26ന് ഖത്തറിലെ വിചാരണക്കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ ഇന്ത്യയെ വല്ലാതെ ഞെട്ടിച്ചു . അതിനിടെ, ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കസ്റ്റഡിയിലുള്ളവര്‍ക്ക് കോണ്‍സുലാര്‍ പ്രവേശനം ലഭിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. അതേ സമയം ഹൈ ടെന്‍ഷന്‍ കേസിന്റെ പശ്ചാത്തലത്തില്‍ എട്ട് പേരുടെ കുടുംബങ്ങളുമായി ഇന്ത്യ അടുത്ത ബന്ധം പുലര്‍ത്തുകയും ആവശ്യമായ നിയമസഹായം നല്‍കുകയും ചെയുന്നുണ്ട്. ഖത്തറില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ദോഹയിലെ അധികാരികള്‍ മൂന്ന് തവണ കോണ്‍സുലാര്‍ പ്രവേശനം അനുവദിച്ചതായാണ് എംഇഎ നല്‍കുന്ന വിവരം. കേസിന്റെ വിശദാംശങ്ങള്‍ പൊതുസഞ്ചയത്തില്‍ ഇല്ലെങ്കിലും ഖത്തര്‍ സൈനിക സേനയുടെ പ്രതിരോധ രഹസ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് അനുമാനം.