ഡല്‍ഹി:മദ്യ നയവുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ മൂന്നാമത്തെ സമന്‍സും ഒഴിവാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യസഭാ തിരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകള്‍, അന്വേഷണ ഏജന്‍സിയുടെ ”വെളിപ്പെടുത്താത്തതും പ്രതികരിക്കാത്തതുമായ സമീപനം” എന്നിവ കാരണങ്ങളായി ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നും കെജ്രിവാള്‍ അറിയിച്ചു. ചോദ്യവലി നല്‍കുകയാണെങ്കില്‍ ഉത്തരം നല്‍കാമെന്നും തനിക്ക് സമയക്കുറവ് മൂലം എടുക്കേണ്ടി വന്ന തീരുമാനമാണിതെന്നുമാണ് വിശദീകരണം.

ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 19 ന് നടക്കുമെന്നും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയില്‍ ഈ നിര്‍ണായക തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ പിടിച്ചുനില്‍ക്കുകയാണെന്നും ,”ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍, 2024 ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിനായുള്ള നിരവധി പരിപാടികളുടെയും ചടങ്ങുകളുടെയും ആസൂത്രണത്തിലും തയ്യാറെടുപ്പുകളിലും ഞാന്‍ മുഴുകിയിരിക്കുകയെന്നും കത്തിലൂടെ ഇഡിയെ അറിയിച്ചു.

അതേ സമയം തനിക്ക് നേരത്തെ നല്‍കിയ നോട്ടീസുകള്‍ക്ക് മറുപടിയായി നല്‍കിയ വിശദമായ സമര്‍പ്പണങ്ങളുടെ രസീത് അംഗീകരിക്കാന്‍ പോലും ED വിസമ്മതിച്ചുവെന്നും ”രാജ്യത്തെ ഒരു പ്രധാന അന്വേഷണ ഏജന്‍സി എന്ന നിലയില്‍, വെളിപ്പെടുത്താത്തതും പ്രതികരിക്കാത്തതുമായ സമീപനമാണ് ED സ്വീകരിച്ചതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അയച്ച കത്തില്‍, അത് അയച്ച ഏത് ചോദ്യാവലിക്കും ഉത്തരം നല്‍കാന്‍ സന്തോഷമുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് പ്രതികരിച്ചു. അതിനിടെ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സമന്‍സ് അയച്ചതെന്ന് ആം ആദ്മി പാര്‍ട്ടി അവകാശപ്പെട്ടു.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് അരവിന്ദ് കെജ്രിവാളിനെ അകറ്റി നിര്‍ത്താന്‍ ഇഡി സമന്‍സ് ‘തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

ആംആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളായ മുന്‍ ഉപമുഖ്യന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എം.പി. സഞ്ജയ് സിങ് എന്നിവര്‍ ഇതേ കേസില്‍ അറസ്റ്റിലായിരുന്നു. കേസില്‍ നവംബര്‍ രണ്ടിനാണ് കെജ്രിവാളിന് ആദ്യം ഇ.ഡിയുടെ നോട്ടീസ് ലഭിച്ചത്. പിന്നീട് ഡിസംബര്‍ 12-നും ലഭിച്ചു.