
തിരുവനന്തപുരം: കൈരളി ചാനലിന് മന്ത്രി മുഹമ്മദ് റിയാസിന്റെ ക്രിസ്മസ് – ന്യൂ ഇയർ സമ്മാനം 6.40 ലക്ഷം രൂപ. ജനങ്ങളുടെ നികുതി പണം പണം എടുത്ത് പാർട്ടി ചാനലിനെ വളർത്തുക എന്ന ശൈലിയാണ് റിയാസ് ടൂറിസം മന്ത്രിയായതു മുതൽ പിന്തുടരുന്നത്.
ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് വിനോദ സഞ്ചാരികളെആകർഷിക്കും വിധം വൈവിധ്യമാർന്ന പരിപാടികൾ കൈരളി ചാനലിൽ സംപ്രേഷണം ചെയ്യുന്നു എന്നും ടൂറിസം പദ്ധതികളുടെ പരസ്യ ചിത്രം സംപ്രേക്ഷണം ചെയ്യാൻ 5 ലക്ഷം രൂപയും ജി എസ് ടിയും അനുവദിക്കണമെന്നാവശ്യപ്പെട്ട കൈരളി ടി.വി ഡിസംബർ 21 ന് ടൂറിസം മന്ത്രിക്ക് കത്ത് നൽകുന്നു.
നവ കേരള സദസിന്റെ തിരക്കിനിടയിലും കൈരളിയുടെ കത്തിന് മന്ത്രി റിയാസിന്റെ പച്ചക്കൊടി. ഡിസംബർ 30 ന് പണം അനുവദിച്ച് ഉത്തരവും ഇറങ്ങി. ബാർക്ക് റേറ്റിംഗിൽ ഏഴാം സ്ഥാനത്താണ് കൈരളി. പാർട്ടിക്കാർ പോലും കൈരളി കാണാൻ മെനക്കെടാറില്ല എന്ന് ബാർക്ക് റേറ്റിംഗിൽ നിന്ന് വ്യക്തം.
6000 കോടിയുടെ അധിക നികുതി ബജറ്റിൽ അടിച്ചേൽപിച്ചിട്ട് നികുതി പണം എടുത്ത് കൈരളിക്കും ദേശാഭിമാനിക്കും കൊടുക്കുക എന്ന സർക്കസ് ആണ് ടൂറിസം വകുപ്പിൽ നടക്കുന്നത്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമ്പോഴും കൈരളിക്കും ദേശാഭിമാനിക്കും പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ശ്രദ്ധാലുവാണ് ധനമന്ത്രി ബാലഗോപാൽ. കൈരളിക്കും ദേശാഭിമാനിക്കും പണം അനുവദിക്കണമെന്ന റിയാസിന്റെ ഒറ്റ ഫോൺ കോളിൽ ബാലഗോപാൽ ട്രഷറി നിയന്ത്രണം മറക്കും.
- ഇന്ത്യക്ക് 2 ബുള്ളറ്റ് ട്രെയിൻ സമ്മാനിച്ച് ജപ്പാൻ; അഹമ്മദാബാദ്-മുംബൈ അതിവേഗ പാതയിൽ പരീക്ഷിക്കും
- അന്യഗ്രഹത്തിൽ ജീവന്റെ തുടിപ്പ്! ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഇന്ത്യൻ വംശജൻ; നാസയുടെ അഭിമാന പദ്ധതിയില് ശാസ്ത്ര ലോകത്തിന് പ്രതീക്ഷ
- പന്തിൽ ഉമിനീർ പ്രയോഗം: അതൊരു മിഥ്യാധാരണയാണെന്ന് മിച്ചൽ സ്റ്റാർക്ക്
- ‘ശ്രീനാഥ് ഭാസി പുലർച്ചെ മൂന്നിനു കഞ്ചാവ് ചോദിച്ചു; കാരവനിൽ ലഹരി ഉപയോഗം പതിവ്’
- ദൃശ്യം 3; മോഹൻലാൽ ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യാൻ നിർമാതാക്കൾ; അജയ് ദേവ്ഗണിന് വെല്ലുവിളി