തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് ചട്ടം ലംഘിച്ച് വീണ്ടും ചികിൽസ സഹായം അനുവദിച്ചു.
തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിലെ ഉഴിച്ചിൽ ചികിൽസക്ക് ചെലവായ 11,256 രൂപയാണ് ശശിക്ക് അനുവദിച്ചത്. ജൂലൈ 20 മുതൽ ആഗസ്റ്റ് 1 വരെയാണ് ശശി ചികിൽസ തേടിയത്.
ഒക്ടോബർ 21 ന് ചികിൽസക്ക് ചെലവായ തുക ആവശ്യപ്പെട്ട് ശശി പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഈ മാസ 18 നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. 2022 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 13 വരെ പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ പി. ശശി ചികിൽസ തേടിയിരുന്നു.
ചികിൽസക്ക് ചെലവായ 10,680 രൂപ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ശശിക്ക് അനുവദിച്ച് നൽകിയിരുന്നു. സർക്കാർ ജീവനക്കാരെ പോലെ പേഴ്സണൽ സ്റ്റാഫും മെഡി സെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാണ്.
ഇവർ ചികിൽസ ചെലവ് റീ ഇംബേഴ്സ് ചെയ്യേണ്ടത് ഇൻഷുറൻസ് കമ്പനി വഴിയാണ്. എന്നാൽ ഈ ചട്ടം മറികടന്നാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമായ പി. ശശിക്ക് ഖജനാവിൽ നിന്ന് തുടരെ പണം അനുവദിക്കുന്നത്.
- ലണ്ടൻ സർവീസ് പുനരാരംഭിക്കും; എയർ ഇന്ത്യയുമായി ചർച്ച നടത്തി സിയാൽ
- ക്ഷാമബത്ത 3 ഗഡു ബജറ്റിൽ പ്രഖ്യാപിക്കും; ജീവനക്കാർക്ക് ലഭിക്കുന്നത് 10 % ക്ഷാമബത്ത
- പങ്കാളിത്ത പെൻഷൻ നിർത്തും! പകരം ശമ്പളത്തിൻ്റെ നിശ്ചിത ശതമാനം പെൻഷൻ; ബജറ്റിൽ പ്രഖ്യാപിക്കാൻ കെ.എൻ. ബാലഗോപാൽ
- ഡൽഹിയിൽ വോട്ടെടുപ്പ് കഴിഞ്ഞു! ബിജെപിക്ക് മുൻതൂക്കമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
- ക്രിസ്മസ് – ന്യൂ ഇയർ ബംപർ: 20 കോടി ഇരിട്ടി സ്വദേശി സത്യന് | BR 101