
ജി.എസ്.ടി ഉദ്യോഗസ്ഥരെ വച്ച് കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് നടത്തിയതിലൂടെ ഖജനാവിലേക്ക് എത്തേണ്ട നികുതി കുറയുമെന്ന ആശങ്കയിൽ ധനവകുപ്പ്.
നികുതി കുടിശിക വരുത്തിയരിൽ നിന്നാണ് കൂടുതൽ സ്പോൺസർഷിപ്പുകൾ നടത്തിയതെന്നാണ് ലഭിക്കുന്ന സൂചന. ഇവരെ സഹായിക്കാനായി നികുതി കുടിശികയിൽ ചില നീക്കുപോക്കുകൾ നടത്താനുള്ള നിർദ്ദേശങ്ങൾ അടുത്ത ബജറ്റിൽ ഉണ്ടാകും.
ലോകസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ജനുവരി അവസാനമോ, ഫെബ്രുവരി ആദ്യ മോ ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി ഉദ്ദേശിക്കുന്നത്. ഉന്നതർക്ക് നികുതി ഇളവുകൾ ബജറ്റിൽ പ്രതീക്ഷിക്കാം.
27 കോടിയാണ് സർക്കാർ ഖജനാവിൽ നിന്ന് കേരളീയം പരിപാടിക്ക് നൽകിയത്. സ്പോൺസർഷിപ്പിലൂടെ ബാക്കി തുക സമാഹരിക്കണമെന്നായിരുന്നു കല്പന.
എല്ലാ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ചുമതല നൽകി. ജി. എസ്.ടി വകുപ്പിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥൻ സ്പോൺസർഷിപ്പ് സംഘടിപ്പിക്കാൻ അഹോരാത്രം പണി പെട്ടു എന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന.
കേരളീയം പരിപാടിയുടെ സമാപനത്തിൽ സ്പോൺസർഷിപ്പ് തന്നവർക്ക് സർക്കാരിനു വേണ്ടി ഹരികിഷോർ ഐ എ എസ് നന്ദി പറഞ്ഞു.
കേരളീയത്തിന്റെ പ്രാധാന്യം മനസിലാക്കി , സ്പോൺസറുകാരെ കണ്ടെത്തി സ്പോൺസർഷിപ്പ് സംഘടിപ്പിച്ച കമ്മിറ്റിക്കും പ്രത്യേകിച്ച് ജി.എസ് ടി ഇന്റലിജൻസിന്റെ ചുമതല വഹിക്കുന്ന അഡി. കമ്മീഷണർ അബ്രഹാം റെൻ IRS ന് ഹരികിഷോർ നന്ദി പറയുകയും മുഖ്യമന്ത്രി ഉപഹാരം സമർപ്പാക്കുകയും ഉണ്ടായി.
ജി എസ് ടി ഇന്റലിജൻസിന്റെ തലപ്പത്തും പ്രധാന ജില്ലകളിലും അഴിമതി കേസുകളിലും അനധികൃത സ്വത്ത് സമ്പാദന കേസുകളിലും ഉൾപ്പെട്ട ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ച് നിയമിച്ചത് നേരത്തേ ചർച്ച ആയിരുന്നു.
പല കേസുകളിലും റെയിഡും പത്ര വാർത്തകൾക്കപ്പുറവും തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല മിക്ക കേസുകളും സി.പി.എം നേതാക്കളുടെ മദ്ധ്യസ്ഥതയിൽ ഒത്ത് തീർപ്പിലെത്തി.
അറസ്റ്റ് ചെയ്ത കേസുകളിൽ കുറ്റപത്രം സമർപ്പിക്കാതെ നികുതി വെട്ടിപ്പ് കാരെ സഹായിക്കുന്ന നടപടികളാണ് വകുപ്പ് സ്വീകരിച്ച് വരുന്നത്.
കേരളീയം പരിപാടിക്ക് സ്പോൺസറെ കണ്ടെത്താൻ കോട്ടയം പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ ക്വാറികളിൽ ഒക്ടോബർ അവസാന വാരം പരിശോധന നടത്തുകയും പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ വെച്ച് വിലപേശി കേരളീയ ത്തിന് വേണ്ടി വ്യാപക പണപ്പിരിവ് നടത്തിയെന്ന ആക്ഷേപങ്ങളാണ് ഉയർന്നത്.
- ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,000 കോടി രൂപ! എസ്ബിഐ മുന്നിൽ
- അദാനി ഗ്രീൻ ആന്ധ്രയിലെ രണ്ട് പദ്ധതികളില് നിന്ന് പിന്മാറി; 2200 മെഗാവാട്ടിന്റെ പദ്ധതികൾ ഉപേക്ഷിച്ചു
- 25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ; ഇത്തവണ 20 കോടീശ്വരന്മാർ
- അദാനി ഗ്രീനിന് വൻ കുതിപ്പ്; ഒന്നാം പാദത്തിൽ ലാഭം 60% വർധിച്ച് 713 കോടി; ഓഹരി വിപണിയിലും മുന്നേറ്റം
- സൗദിയില് സന്ദർശക വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; രാജ്യം വിടാനുള്ള സമയപരിധി 30 ദിവസം കൂടി നീട്ടി
- പ്രവാസികൾക്ക് നാട്ടിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം; നടപടിക്രമങ്ങൾ അറിയാം, അവസരം നഷ്ടപ്പെടുത്തരുത്
- ദുബായിൽ വാട്സ്ആപ്പിലൂടെ വഴക്കിട്ട യുവാവിന് ശിക്ഷ: 5000 ദിർഹം പിഴ, ഇന്റർനെറ്റ് വിലക്ക്; ഫോണ് കണ്ടുകെട്ടി
- പ്രവാസികൾക്ക് സൗദിയിൽ ഇനി ഭൂമി വാങ്ങാം; ചരിത്രപരമായ നിയമത്തിന് അംഗീകാരം, പക്ഷെ ഈ നഗരങ്ങളിൽ പറ്റില്ല
- ക്ഷാമബത്തയും ശമ്പള പരിഷ്കരണവും വൈകുന്നതിൽ സർക്കാരിനെതിരെ എൻജിഒ യൂണിയൻ; ഭരണപക്ഷ സംഘടനയും സമരത്തിലേക്ക്
- ചീറ്റകൾക്കായി ഇന്ത്യയുടെ നയതന്ത്ര നീക്കം; ബോട്സ്വാന ‘യെസ്’ പറഞ്ഞു, ദക്ഷിണാഫ്രിക്കയിൽ ചർച്ചകൾ മെല്ലെ
- ടിസിഎസിൽ കൂട്ടപ്പിരിച്ചുവിടൽ; 12,000 പേർക്ക് ജോലി നഷ്ടമാകും; കാരണം എഐ അല്ല, ‘സ്കിൽ’ ഇല്ലായ്മയെന്ന് സിഇഒ
- കുഞ്ഞിനെ വിൽക്കുന്ന ആശുപത്രി; ഐവിഎഫ് ചികിത്സയുടെ മറവിൽ വൻ തട്ടിപ്പ്; ഡോക്ടറും മകനുമടക്കം 10 പേർ അറസ്റ്റിൽ
- ‘യൂട്യൂബ് ചാനൽ നിർത്തുന്നു’; ആരാധകരെ ഞെട്ടിച്ച് ഫിറോസ് ചുട്ടിപ്പാറ; ഇനി പുതിയ തുടക്കം
- ജഗദീഷ് വാക്ക് മാറിയ ഹീറോ, ബാബുരാജ് മര്യാദ കാണിക്കണം; ‘അമ്മ’ തിരഞ്ഞെടുപ്പിൽ തുറന്നടിച്ച് മാലാ പാർവതി
- സാമ്പത്തിക തട്ടിപ്പ്: നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും പോലീസ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം