കേരളീയത്തിനായി മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ലെന്ന് തിരിച്ചറിഞ്ഞാണ് താരനിരകളെ രംഗത്ത് ഇറക്കിയതെന്ന് രമേശ് ചെന്നിത്തല. അഴിമതിയും കൊള്ളരുതായ്മകളും വൈറ്റ് വാഷ് ചെയ്യാൻ വേണ്ടിയാണ് കേരളീയം. ആദ്യമായാണോ നവംബർ ഒന്ന് വരുന്നതെന്ന് ചോദിച്ച ചെന്നിത്തല ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ കൗശലമാണ് കേരളീയമെന്നും കുറ്റപ്പെടുത്തി.

മഹാബലി പ്രജകളെ കാണാൻ എത്തുന്നത് പോലെ നവകേരള സദസിന് പിണറായി തമ്പുരാൻ ബസിൽ എത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. കേരളീയം പരിപാടി ധൂർത്താണെന്ന് ആരോപിച്ച് ആർഎസ്പി നടത്തുന്ന രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.