കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരുമരണം കൂടി. തൊടുപുഴ സ്വദേശി കുമാരി (53)യാണ് മരിച്ചത്. ആരോഗ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജ് വെന്റിലേറ്റര്‍ ചികിത്സയിലായിരുന്നു ഇവര്‍. അതേസമയം, ആരാണ് ആദ്യം മരിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്ത വന്നിട്ടില്ല.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 20 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ 3 പേരുടെ നിലയാണ് ഗുരതരമായിരുന്നത്. അതിലൊരാളാണ് ഇപ്പോള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.