KeralaLoksabha Election 2024Politics

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ല ; വിശദീകരണവുമായി തോമസ് ഐസക്

പത്തനംതിട്ട : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയ്ക്ക് വിശദീകരണവുമായി പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക് . കുടുംബംശ്രീ, കെ-ഡിസ്ക് എന്നീ സർക്കാർ സംവിധാനങ്ങൾ പ്രചരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നാണ് വിശദീകരണം. യുഡിഎഫിന്റെ പരാതി അടിസ്ഥാന രഹിതമെന്നും ഇതിലുണ്ട്.

ഇന്നലെയാണ് ഇദ്ദേഹം വിശദീകരണം നൽകിയത്. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതി ഉയർന്നപ്പോൾ തന്നെ തോമസ് ഐസക് വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ല, കുടുംബശ്രീയോഗം നടക്കുന്നുണ്ടെങ്കിൽ അവിടെ കയറി വോട്ട് ചോദിക്കും, ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയുള്ള പരിപാടിയാണ് തൊഴിൽദാന പദ്ധതി. അതിനെ താറടിക്കാൻ ആണ് യുഡിഎഫ് ശ്രമമെന്നും ജനകീയ പരിപാടികൾ യുഡിഎഫിനെ അലട്ടുകയാണെന്നുമായിരുന്നു തോമസ് ഐസക് പറഞ്ഞത്.

എന്നാൽ ഇതും ഞാൻ നേരത്തെ പറഞ്ഞ്ത് പോലെ തന്നെ കള്ളമാണ് എന്നാണ് പലരും പ്രതികരിക്കുന്നത്.കാരണം ഇത്തരത്തിൽ തോമസ് ഐസകിന്റെ പേരിൽ വനിതകൾക്ക് വാ​ഗ്ദാനങ്ങൾ നൽകുന്നതായും പരിപാടിയിൽ പങ്കെടുക്കുന്നതിനായ് നിർദ്ദേശങ്ങൾ നൽകുന്നതിന്റെ എല്ലാം വോയ്സ് മെസേജുകൾ പുറത്ത് വന്നിട്ട് പോലും അതിനെയെല്ലാം വെള്ളത്തിൽ വരച്ച വല പോലെ തന്റെ വിശദീകരണം കൊണ്ട് ഇല്ലാതാക്കിയിരിക്കുകയാണ് തോമസ് ഐസക്ക്.

Leave a Reply

Your email address will not be published. Required fields are marked *