മൂവാറ്റുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കിയ ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുട്ടികള്‍ക്ക് മദ്യം നല്‍കരുതെന്ന നിയമം ലംഘിച്ചതിനാണ് മൂവാറ്റുപുഴയിലെ ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്.
ഓഗസ്റ്റ് 25ന് നാല് കുട്ടികള്‍ മദ്യലഹരിയില്‍ മൂവാറ്റുപുഴ ജനതാ കടവിന് സമീപം പുഴയോരത്ത് ഇരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
സ്‌കൂളിലെ ഓണാഘോഷത്തിന് ശേഷമാണ് കുട്ടികള്‍ മദ്യപിക്കാന്‍ പുഴയോരത്ത് എത്തിയത്. കൂട്ടത്തിലെ ഒരു വിദ്യാര്‍ത്ഥി മദ്യപിച്ച് ലക്കുകെട്ട് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് നടപടി.