സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സിബിഐ റിപ്പോര്‍ട് കോടതി അംഗീകരിച്ചു. ക്ലിന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ വാദം തള്ളിയാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നടപടി. ക്ലിഫ്ഹൗസില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരാതിക്കാരിക്കും തെളിവു ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും സിബിഐ റിപ്പോര്‍ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ റിപ്പോര്‍ട് അംഗീകരിക്കരുതെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി വീണ്ടും കോടതിയെ സമീപിച്ചത്.
നേരത്തെ കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെയും തെളിവില്ലെന്ന റിപ്പോര്‍ട് കോടതി അംഗീകരിച്ചിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പരാതിക്കാരിയുടെ ആവശ്യത്തെ തുടര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐക്കു വിട്ടത്.