സാമ്പത്തിക കാര്യങ്ങളിൽ സത്യസന്ധത കാണിച്ചില്ല!! 1985 ൽ ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കി സിപിഎം
മാസപ്പടിയിലും അഴിമതിയിലും പൂണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ അനുദിനം വഷളാകുമ്പോൾ വടിയെടുക്കേണ്ട യെച്ചൂരി പിണറായിക്ക് സ്തുതിഗീതങ്ങൾ പാടുകയാണ്.
സാമ്പത്തിക ഇടപാടിൽ സത്യസന്ധത കാണിച്ചില്ലെന്നതിന്റെ പേരിൽ സമുന്നത നേതാക്കൾക്കെതിരെ നടപടിയെടുത്ത പാരമ്പര്യം ഉള്ള പാർട്ടിയായിരുന്നു ഒരു കാലത്ത് സിപിഎം.
കോടികളുടെ പണ സമ്പാദനവും അഴിമതിയും നടത്തിയിട്ട് പോലും സി പി എം കേന്ദ്ര നേതൃത്വം പിണറായിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല.
സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കാത്തതിൻ്റെ പേരിലാണ് സി പി എമ്മിൻ്റെ സമുന്നത നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ചാത്തുണ്ണി മാസ്റ്ററെ പാർട്ടി പുറത്താക്കിയത്.
33 വർഷം മുമ്പ് സംസ്ഥാന കമ്മറ്റിയംഗമായ കെ.ചാത്തുണ്ണി മാസ്റ്ററെ സാമ്പത്തിക ഇടപാടു കളിൽ സത്യസന്ധത പാലിക്കാതിരു ന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള സംസ്ഥാന സെക്രട്ട റിയേറ്റിന്റ പ്രസ്താവനയും, മാസപ്പടി വിവാദത്തിൽ പാർടി ഇറക്കിയ പ്രസ്താവനയും താരതമ്യം ചെയ്യുമ്പോൾ സി പി എമ്മിന് സംഭവിച്ചിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാകും.
1967, 70 എന്നീ വർഷങ്ങളിൽ ബേപ്പൂരിൽ നിന്ന് നിയമസഭയിലേക്കും 1979 ൽ രാജ്യസഭയി ലേക്കും തിരഞ്ഞെടു ക്കപ്പെട്ട സമുന്നത നേതാവായിരുന്നു കെ. ചാത്തുണ്ണി മാസ്റ്റർ.
അടിയന്തരാവസ്ഥക്കാലത്ത് ഇടതു മുന്നണി ഏകോപന സമിതി കൺവീനർ, ദേശാഭിമാനി, ചിന്ത പത്രാധിപർ – ദീർഘകാലം സി പി എം സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1985 ജൂൺ 24 ന് ദേശാഭിമാനി പത്രത്തിൻ്റെ ഒന്നാം പേജിൽ
“ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കി ” എന്നൊരു വാർത്ത ഉണ്ടായിരുന്നു. താഴെ പറയും വിധത്തിലാണ വാർത്ത
*”തിരുവനന്തപുരം: ചാത്തുണ്ണി മാസ്റ്റർ സാമ്പ ത്തിക ഇടപാടുകളിൽ സത്യസന്ധത പാലിക്കാതി രിക്കുകയും തന്മൂലം അദ്ദേഹ ത്തെപ്പറ്റി പാർട്ടി മെമ്പർമാരുടെയും സുഹൃത്തുക്കളുടെയും ഇടയിൽ അവിശ്വാസവും അവമതിപ്പും സൃഷ്ടി ക്കുകയും ചെയ്തതിനും പാർട്ടി നയത്തിന് വിരുദ്ധമായ പ്രവർത്തന ങ്ങളിൽ ഏർപ്പെട്ടതിനും കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ് ) പാർട്ടി കേരള സംസ്ഥാന കമ്മിറ്റി മെമ്പറായ കെ. ചാത്തുണ്ണി മാസ്റ്ററെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. ” *
പാർട്ടിക്ക് നിയന്ത്രണ മുണ്ടായിരുന്ന ജനശക്തി ഫിലിംസിന്റെ ഒരു ലക്ഷം രൂപയും കിസാൻ സഭയുടെ ഫണ്ടും വെട്ടിച്ചു വെന്നായി രുന്നു ചാത്തുണ്ണി മാസ്റ്റർ ക്കെതി യുള്ള ആരോപണം – ചതിപ്രയോഗത്തിലൂടെയാണ് ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കിയതെന്ന ആക്ഷേപം അക്കാലത്ത് ഉയർന്നിരുന്നു. വി എസ് അച്ചുതാനന്ദനാണ് മാസ്റ്ററുടെ പുറത്താക്കലിന് ചരട് വലിച്ചതെന്നാണ് പറയപ്പെട്ടുന്നത്. ഒപ്പം ഇ എം എസ്സിന്റ താല്പര്യവും.
കമ്മ്യൂണിസ്റ്റ് പാർടി കെട്ടിപ്പെടുക്കുന്നതിൽ 45 വർഷം നിർണായക പങ്ക് വഹിച്ച നേതാവിനെ “സാമ്പത്തിക ഇടപാടിൽ സത്യസന്ധത പാലിക്കാതിരുന്നതിന്റെ ” പേരിൽ പുറത്താക്കിയ പാർടിയാണ് പിണറായിയുടെ മകൾ 1.72 കോടി രൂപയുടെ മാസപ്പടി ഇടപാടിൽ കുരുങ്ങിയ മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിച്ചു കൊണ്ട് സെക്രട്ടറിയേറ്റ് ഇറക്കിയ ന്യായികരണക്കുറിപ്പ് അത്യന്തം ലജ്ജാകരമാണ്.
1.72 കോടി രൂപയുടെ മാസപ്പടി ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ യുടെ മകൾ നിമിത്തം പാർടി മെമ്പറന്മാരുടെയും സുഹൃത്തുക്കളുടെയും ഇടയിൽ അവിശ്വാസവും അവമതിപ്പും ഉണ്ടായതായും പറയുന്നില്ല. അതിനു കാരണം പാർടി സംവിധാനങ്ങൾ ഒന്നാകെ പിണറായിക്കു മുന്നിൽ കീഴടങ്ങി നിൽക്കയാണ്. സെക്രട്ടറിയേറ്റ് മെമ്പറന്മാർ വരിവരിയായി നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വരുമാനത്തെ ന്യായീകരിക്കുന്ന ഗതികേടിലാണ്.
പാർടിയിൽ നിന്ന് പുറത്താക്കിയ വിവരം ചാത്തുണ്ണി മാസ്റ്റർ പത്രം വായിച്ചിട്ടാണ് അറിഞ്ഞത്.
2018 മെയ് മാസത്തിൽ സി പി എമ്മിൻ്റെ രാജ്യസഭാംഗവും ബംഗാളിൽ നിന്നുള്ള യുവ നേതാവുമായിരുന്ന ഋതബൃത ബാനർജി ആഡംബര ജീവിതം നയിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പാർട്ടി പുറത്താക്കിയത്. പോളിറ്റ് ബ്യൂറോ അംഗത്തിൻ്റെ മകൾ കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് പിതാവിൻ്റെ പദവി ഉപയോഗിച്ച് അനധികൃതമായി പണം സമ്പാദിക്കുന്നു എന്ന് ഒരു ക്വാസി ജുഡീഷ്യൽ ബോഡിയായ INTERIM BOARD FOR SETTLEMENTൻ്റ വിധി പ്രസ്താവം വന്നിട്ടുപോലും സി പി എം നേതൃത്വം ഒട്ടക പക്ഷിയെ പ്പോലെ തല താഴ്ത്തി നിൽക്കയാണ്. പിണറായിയുടെ കൃപാ കടാക്ഷം കൊണ്ട് മാത്രം പോളിറ്റ് ബ്യൂറോ ഉണ്ടുറങ്ങുമ്പോൾ സ്തുതിച്ചില്ലെങ്കിൽ പണി പാളും എന്ന് യെച്ചൂരി ക്കറിയാം.