KeralaKerala Government NewsNews

കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ: എം എസ് ഇർഷാദ് – പ്രസിഡൻ്റ്, കെ പി പുരുഷോത്തമൻ – ജനറൽ സെക്രട്ടറി

കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റായി  എം എസ് ഇർഷാദിനെയും ജനറൽ സെക്രട്ടറിയായി കെ പി പുരുഷോത്തമനെയും ട്രഷററായി കെ എം അനിൽകുമാറിനെയും ഐകകണ്ഠ്യേന  തെരഞ്ഞെടുത്തു.

വൈസ് പ്രസിഡൻ്റുമാരായി എ സുധീർ, ആർ രഞ്ജിഷ് കുമാർ എന്നിവരെയും സെക്രട്ടറിമാരായി ജി ആർ ഗോവിന്ദ്, സജീവ് പരിശവിള, റൈസ്റ്റൺ പ്രകാശ് സി സി എന്നിവരെയും തെരഞ്ഞെടുത്തു. അജിത് സാം ജോൺസ്, അരുൺ എം എസ്, അനിൽകുമാർ എസ്, അലക്സ് ടി ആർ, ജസീർ എം എം, ജയകുമാർ ജെ, റെജി എൻ, സതീഷ് ബി, സുശീൽകുമാരി, തുഷാർ എസ് എന്നിവരാണ് നിർവാഹക സമിതി അംഗങ്ങൾ
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ്റെ 59-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി മെയ് 21ന് നടന്ന അസോസിയേഷൻ പൊതുയോഗം റിട്ടേണിംഗ് ഓഫീസറായി ബി എസ് അരുണിനെ തെരഞ്ഞെടുത്തിരുന്നു. അന്ന് തന്നെ റിട്ടേണിംഗ് ഓഫീസർ വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. മെയ് 25 ആയിരുന്നു നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി. മെയ് 28 ആയിരുന്നു നാമനിർദ്ദേശ പത്രിക പിൻവലക്കേണ്ട ദിവസം. പിൻവലിക്കുന്ന സമയം അവസാനിച്ചപ്പോൾ മറ്റാരും അവശേഷിക്കാതിരുന്നതിനെ തുടർന്ന് ഏകകണ്ഠമായി ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *