National

ഗോവയോട് ഇഷ്ടം കുറഞ്ഞു. സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവില്ല

ഗോവ; ഇന്ത്യന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറെ പ്രശസ്തമായിരുന്നു ഗോവ. ബീച്ചുകളാല്‍ നിറഞ്ഞ ഗോവ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെയും വിദേശ സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമായിരുന്നു, അതിനാല്‍ തന്നെ ഗോവയുടെ ജിഡിപി വളര്‍ച്ചയും വലിയ രീതിയില്‍ വര്‍ധിച്ചിരുന്നു. എന്നാലിന്ന് നെരെ തിരിഞ്ഞിരിക്കുകയാണ്. ബീച്ചുകളും ആയൂര്‍വ്വേദ മസാജ് സെന്ററുകളു മെല്ലാം ഒഴിഞ്ഞ് കിടക്കുകയാണ്.

ഇടയ്ക്ക് മാത്രം വിരലിലെണ്ണാവുന്ന സഞ്ചാരികള്‍ മാത്രമാണ് ഗോവയെ ഇപ്പോള്‍ തേടിയെത്തുന്നത്. വര്‍ദ്ധിച്ചുവരുന്ന യാത്രാ ചെല വുകള്‍, അനിയന്ത്രിതമായ ഹോട്ടല്‍ നിരക്കുകള്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം എത്തുമ്പോഴുള്ള നെഗറ്റീവ് അനുഭവങ്ങള്‍ എന്നിവ കാരണം ഗോവയിലെ സഞ്ചാരികളുടെ ഒഴുക്ക് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. കോവിഡിന് ശേഷം പൊതുവെ കുറവു ണ്ടായെങ്കിലും പിന്നീട് സാധാരണ നിലയിലേയ്ക്ക് എത്തിയിരുന്നു.

ആറ് മാസക്കാലമാണ് ഗോവയുടെ പോഷകകാലമായി കരുതപ്പെടുന്നത്. മണ്‍സൂണ്‍ കാലത്ത് ഗോവയില്‍ സഞ്ചാരികളെത്തില്ല. മഞ്ഞ് കാലം മുതല്‍ വേനല്‍ക്കാലമാണ് ഗോവയെ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 2023 ല്‍ 1.5 ദശലക്ഷം വിദേശ സന്ദര്‍ശകര്‍ മാത്രമാണ് സംസ്ഥാനം സന്ദര്‍ശിച്ചത്, 2019 ല്‍ ഇത് 8.5 ദശലക്ഷമായിരുന്നു. വിനോദ സഞ്ചാരികളുടെ ഗണ്യമായ കുറവ് ഗോവ യുടെ വരുമാനത്തിനും ടൂറിസത്തിനുമേറ്റ വലിയ അടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *