National

രത്തന്‍ ടാറ്റയ്ക്ക് പിന്നാലെ ‘ഗോവ’ പോയിട്ടില്ല, മരണ വാര്‍ത്ത വ്യാജം

മുംബൈ: രത്തന്‍ ടാറ്റയുടെ പ്രിയപ്പെട്ട നായ ‘ഗോവ’യുടെ മരണവാര്‍ത്ത വ്യാജമാണെന്ന് പോലീസ്. രത്തന്‍ ടാറ്റ മരണപ്പെട്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഗോവയും മരണപ്പെട്ടുവെന്ന വ്യാജ വാര്‍ത്ത വാട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചിരുന്നു. ഇത് തെറ്റാണ് ഗോവ വളരെ സുഖമായിരിക്കുകയാണെന്ന് മുംബൈ പോലീസ് സീനിയര്‍ ഇന്‍സ്പെക്ടര്‍ സുധീര്‍ കുഡാല്‍ക്കര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. അന്തരിച്ച രത്തന്‍ ടാറ്റ ജിയുടെ വളര്‍ത്തുനായ ഗോവയെ കുറിച്ച് ഒരു വാട്ട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്.

ടാറ്റ ജിയുടെ അടുത്ത സുഹൃത്ത് കൂടിയായ ശന്തനു നായിഡുവുമായി ഞാന്‍ ഇത് പരിശോധിച്ചു . ഗോവ സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ദയവായി ഉറപ്പാക്കുക. പോസ്റ്റുകള്‍ പങ്കിടുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കുകയെന്ന് ശ്രീ കുഡാല്‍ക്കര്‍ തന്റെ ഇന്‍സ്റ്റയില്‍ പങ്കിട്ടിരുന്നു.

പബ്ലിസിറ്റിക്കായിട്ടാണ് പലരും ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നതെന്നും മനുഷ്യന്‍മാര്‍ വളരെ ക്രൂരരാണെന്നും ഗോവ സുഖമായിരിക്കുന്ന വാര്‍ത്ത സന്തോഷം നല്‍കുന്നുവെന്നും കുഡാല്‍ക്കറിന്‍രെ പോസ്റ്റിനെ ഉദ്ധരിച്ച് രത്തന്‍ ടാറ്റാ ആരാധകര്‍ വ്യക്തമാക്കി. തെരുവുനായകളെ വളരെ സ്‌നേഹിക്കുന്ന രത്തന്‍ ടാറ്റയ്ക്ക് ഗോവയില്‍ വെച്ചാണ് പ്രിയപ്പെട്ട നായയെ ലഭിക്കുന്നത്. അതിനാല്‍ തന്നെ ആ സ്ഥലത്തിന്‍രെ പേര് തന്നെ ടാറ്റ നായയ്ക്കും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *