NewsTechnology

വീഡിയോ കോളിൽ പുത്തൻ ഫീച്ചറുമായി വാട്സാപ്പ്

ഉപഭോക്താക്കൾക്ക് പുതിയ വീഡിയോ കോളിംങ് ഫീച്ചറുമായി വാട്സാപ്പ്. ഇപ്പോൾ പുറത്തിറക്കിയ അപ്ഡേറ്റിലാണ് വിഡിയോ കോളിങ് ഫീച്ചറുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. വീഡിയോ കോളിംങ്ങ് അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പുത്തൻ ഓപ്ഷനുകൾ. പുതിയതായി ഫിൽറ്റർ, പശ്ചാത്തലം എന്നി സംവിധാനങ്ങളോട് കൂടിയാണ് മെച്ചപ്പെടുത്തിയിരിക്കുന്നത്. ബാക്ക്ഗ്രൗണ്ട് ബ്ലർ എന്നീ ഓപ്ഷനുകൾ വഴി കൂടുതൽ സ്വകാര്യത മെച്ചപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ബാക്ക്ഗ്രൗണ്ട് മാറ്റാനും ഇതുവഴി സാധിക്കുന്നു.

ഉപയോക്താക്കൾക്ക് 10 ഫിൽട്ടറുകളും പശ്ചാത്തലങ്ങളും തെരഞ്ഞെടുക്കാനും, അവരുടെ മുഖത്തിന് തെളിച്ചം കൂട്ടുന്നതിനായി ടച്ച് അപ്പ്, ലോ ലൈറ്റ് ഓപ്ഷനുകളും പുറത്തിറക്കിയിട്ടുണ്ട്, ഫീച്ചറുകൾ ചില ഉപയോക്താക്കൾക്ക് ലഭിക്കാൻ തുടങ്ങി. വരും ദിവസങ്ങളിൽ ഫീച്ചറുകൾ എല്ലാവർക്കും ലഭ്യമാകും. വാട്ട്സാപ്പിലൂടെ വ്യാജ സന്ദേശങ്ങൾ പറക്കുന്നത് തടയുന്നതിനായി പുതിയ ഫീച്ചറുകൾ ഉടനടി വരുന്നുണ്ടെന്നും പ്രാഥമിക റിപ്പോർട്ട്.

വാട്സാപ്പ് സന്ദേശങ്ങളിൽ അറ്റാച്ച് ചെയ്യുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറയുന്ന കാര്യങ്ങളും ശരിയാണോന്ന് തിരിച്ചറിയാൻ സാധിക്കുന്ന രീതിയിലായിരിക്കും ഇനി വരാൻ പോകുന്ന പുതിയ വാട്സാപ്പ്. വാട്‌സാപ്പ് വഴി വ്യാജവാർത്ത വ്യാപകമായി പ്രചരിക്കുന്നത് ഉപഭോക്താക്കൾക്ക് ഇടയിൽ വലിയ പ്രതിസന്ധിക്കു ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു സുരക്ഷാ സംവിധാനം ഒരുക്കാനുള്ള കമ്പനിയുടെ ശ്രമം. ലിങ്കിലെ വിവരം എന്താണെന്ന് മാത്രമല്ല. ആ ലിങ്കിനൊപ്പമുള്ള സന്ദേശത്തിലെ ഉള്ളടക്കവും ലിങ്ക് എത്തിക്കുന്ന വെബ്‌സൈറ്റിലെ ഉള്ളടക്കവും സാമ്യതയുണ്ടോ എന്നും പരിശോധിക്കും. ഗൂഗിളിൻ്റെ സഹായത്തോടെയായിരിക്കും ഈ പരിശോധന നടക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *