CinemaNews

ഒരൊറ്റ മാസത്തിൽ 1066 കോടി ; ബോക്‌സ്ഓഫീസ് തൂത്തുവാരി ഇന്ത്യൻ സിനിമകൾ ; ആദ്യ അഞ്ചിൽ രണ്ട് മലയാളം ചിത്രങ്ങളും

കഴിഞ്ഞമാസത്തിൽ ഇന്ത്യൻ സിനിമ മേഖല കോടികളാണ് വാരികൂട്ടിയതെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ 1066 കോടിയാണ് ഇന്ത്യൻ സിനിമകൾക്ക് ലഭിച്ചത്. അതിൽ ആദ്യ അഞ്ചിൽ രണ്ട് മലയാള ചിത്രങ്ങളുമുണ്ടെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണവും ആസിഫ് അലി ചിത്രം കിഷ്കിന്ധ കാണ്ഡവുമാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങൾ. പട്ടികയിൽ മൂന്നും നാലും സ്ഥാനത്താണ് ചിത്രങ്ങളുള്ളത്. അതേസമയം, ജൂനിയർ എൻ ടി ആറിന്റെ ദേവരയാണ്‌ കഴിഞ്ഞ മാസത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം. ഇന്ത്യയിൽ നിന്ന് മാത്രം 337 കോടിയാണ് ചിത്രം നേടിയത്. രണ്ടാം സ്ഥാനത്തുള്ളത് ഇളയ ദളപതി വിജയ്‌യുടെ ഗോട്ട് എന്ന ചിത്രമാണ്. 293 കോടിയാണ് ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍.

76 കോടി നേടി ടൊവിനോയുടെ എ ആർ എം മൂന്നാം സ്ഥാനത്തെത്തിയപ്പോൾ 49 കോടി നേടി ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡം നാലാം സ്ഥാനം കരസ്ഥമാക്കി. മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *