Job Vacancy

ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ രണ്ടിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖം നടത്തും.

യോഗ്യത: എമര്‍ജന്‍സി മെഡിസിനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഓര്‍ത്തോപീഡിക്സ്, അനസ്ത്യേഷ്യോളജി, ജനറല്‍ സര്‍ജറി എന്നിവയിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. താല്‍പര്യമുള്ളവര്‍ ജനന തീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകുക.

പെയ്ഡ് ട്രെയിനി ഒഴിവ്

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ വിവിധ വിഭാഗങ്ങളിലേക്ക് പ്രതിമാസം 5000 രൂപ സ്‌റ്റൈപ്പെന്റോടെ പെയ്ഡ് ട്രെയിനിമാരെ താല്‍ക്കാലികമായി നിയമിക്കുന്നു.

  • ഫ്ലെബോട്ടമിസ്റ്റ് (ഒഴിവ് 10-യോഗ്യത: ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന ഡിഎംഎല്‍ടി കോഴ്‌സ് അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന എഎന്‍എം കോഴ്‌സ്),
  • ഇ.സി.ജി ടെക്‌നീഷ്യന്‍ (ഒഴിവ് 8-യോഗ്യത: വിഎച്ച്എസ്ഇ ഇസിജി കോഴ്‌സ് അല്ലെങ്കില്‍ വിഎച്ച്എസ്ഇ ബിഎംഇ കോഴ്‌സ് അല്ലെങ്കില്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന ഡിസിവിടി കോഴ്‌സ്),
  • റേഡിയോഗ്രാഫര്‍ (ഒഴിവ് 14-യോഗ്യത: ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന ഡിആര്‍ടി കോഴ്‌സ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

അപേക്ഷകര്‍ 20 നും 28 നും ഇടയില്‍ പ്രായമുള്ളവരും രാത്രി ഡ്യൂട്ടി ഉള്‍പ്പെടെ എടുക്കുവാന്‍ തയ്യാറുള്ളവരും ആയിരിക്കണം. യോഗ്യരായവര്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ മാര്‍ച്ച് 21 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2282367, 2282368, 2282369.