
ന്യൂഡല്‍ഹി: 2024 ലെ ഫോര്‍ബ്‌സ് മാസികയില്‍ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇടം നേടി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ഫോര്‍ബ്‌സ് മാസികയിലെ ഇന്ത്യയിലെ 100 സമ്പന്നരായ വ്യവസായികളുടെ പട്ടികയിലാണ് ഇത്തവണ അദാനി എത്തിയിരിക്കുന്നത്. അദാനി കുടുംബത്തിന്റെ ആസ്തി 116 ബില്യണ്‍ ഡോളറായി ഉയര്‍ന്നതിനാലാണ് ഈ നേട്ടം ലഭിച്ചത്.
തന്റെ സഹോദരന്‍ വിനോദ് അദാനിക്കൊപ്പം ഗൗതം അദാനി 48 ബില്യണ്‍ ഡോളര്‍ ചേര്‍ത്താണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഷോര്‍ട്ട് സെല്ലിംഗ് ആക്രമണത്തില്‍ നിന്ന് അദാനി ശക്തമായ വീണ്ടെടുക്കല്‍ നടത്തിയതായി ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാല്‍ 71 ശതമാനം വര്‍ധനവാണ് ഇത്തവണ അദാനിക്കുണ്ടായിരിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ആസ്തി 27.5 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് അദ്ദേഹത്തിന്റെ മൊത്തം ആസ്തി 119.5 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിന്‍ഡാല്‍ മൂന്നാം സ്ഥാനത്താണ്. പട്ടികയിലെ ഒമ്പത് സ്ത്രീകളില്‍ ഒരാളാണ് അവര്‍.