NationalNews

‘ ഇനി കുത്തിവരച്ചതാണോ’; വായിക്കാനാകാതെ ഡോക്ടറുടെ കുറിപ്പടി; ഇതേത് മരുന്നെന്ന് മെഡിക്കൽ ഷോപ്പുകാർ

ഡോക്ടറുടെ കൈയക്ഷരം വായിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സാധാരണയായി മെഡിക്കൽ ഷോപ്പിലുള്ളവർക്കല്ലാതെ ഡോക്ടർ എഴുതുന്ന കുറിപ്പടി മറ്റാർക്കും മനസ്സിലാകില്ല. എന്നാൽ ഇവിടെ ഒരു ഡോക്ടർ എഴുതിയ കുറിപ്പടി കണ്ട് ഞെട്ടിയിരിക്കുകയാണ് മെഡിക്കൽ ഷോപ്പിലുള്ളവർ. ഇത് സംബന്ധിച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മധ്യപ്രദേശ് സത്‌ന ജില്ലയിലെ നാഗൗഡ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ അരവിന്ദ് കുമാർ ജയിൻ എന്നയാൾക്കാണ് ഡോ. അമിത് സോണി ഇത്തരത്തിലുള്ള കുറിപ്പ് നൽകിയത്. ആശുപത്രിയുടെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിലാണ് അരവിന്ദ് ജയിൻ മരുന്ന് വാങ്ങാനെത്തിയത്. എന്നാൽ ഡോക്ടർ നൽകിയ കുറിപ്പടി കത്ത് കണ്ട് ഞെട്ടിയിരിക്കുകയാണ് മെഡിക്കൽ ഷോപ്പിലെ ജീവനക്കാർ. പിന്നീട്, ഇതിൻ്റെ ഫോട്ടോ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ ഭാഷയിലുള്ള മരുന്നിൻ്റെ പേര് അറിയാമോ എന്ന തലക്കെട്ടോടെ ഈ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

അതേസമയം ഫോട്ടോ വൈറലായതോടെ ഡോക്ടർക്കെതിരെ മെഡിക്കൽ ബോർഡ് നോട്ടീസ് അയച്ചു.മറുപടി ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ എൽ. തിവാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *