KeralaNews

മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു; വൈദ്യുതി പോസ്റ്റിലേക്ക് കാറിടിച്ച് കയറി

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. മഞ്ചേരിയിൽ വച്ചാണ് അപകടം ഉണ്ടായത്. ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്നു മന്ത്രി. നിലവിൽ മന്ത്രിക്കും ഒപ്പം ഉണ്ടായിരുന്നവർക്കും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകുകയാണ്. എക്സ്റേ ഉൾപ്പെടെ എടുക്കാൻ ഡോക്ടർമാർ നിർദേശം നൽകി.

മന്ത്രിയുടെ കൈയ്ക്ക് പരിക്കേറ്റെങ്കിലും അപകടനിലയില്ല. എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *