Politics

പി സരിന്റെ പിച്ചുംപേയും

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആരോപണങ്ങൾ എന്ന പേരിൽ എന്തൊക്കയോ പറഞ്ഞ് പി സരിന്റെ വാർത്താ സമ്മേളനം. വി ഡി സതീശൻ കോൺ​ഗ്രസിനെ ഹൈജാക്ക് ചെയ്തു , ബിജെപിയോട് മൃദു സമീപനം , സതീശന് ഏകാധിപത്യ പ്രവണത തുടങ്ങിയവയൊക്കെയാണ് വി ഡി സതീശന് മേൽ പി സരിൻ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ. വി ഡി സതീശൻ പ്രതിക്ഷ നേതാവ് ആയത് അട്ടിമറിയിലൂടെയാണ് എന്നും പി സരിൻ പറയുന്നു.

എന്നാൽ ഉള്ള് പൊള്ളയായ ആരോപണങ്ങളും ആക്ഷേപങ്ങളുമാണെന്നാണ് കോൺ​ഗ്രസ് നീരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥിത്വം ആവശ്യമായ ചർച്ചകളിലൂടെയല്ല തീരുമാനിച്ചതെന്ന് പറയുന്ന സരിൻ തനിക്ക് 2021ലെ ഒറ്റപ്പാലത്തെ സ്ഥാനാർത്ഥിത്വം എങ്ങനെ കിട്ടിയെന്ന് വാർ‌ത്താ സമ്മേളനത്തിൽ പറഞ്ഞില്ല. എന്ത് രാഷ്ട്രീയ പ്രവർത്തന പരിചയമാണ് അന്ന് സരിന് ഉണ്ടായിരുന്നതെന്നും അറിയില്ല.

വി ഡി സതീശൻ പാർട്ടിയെ കീഴ് പോട്ട് തള്ളിവിട്ടു എന്ന സരിന്റ ആരോപണം എന്തർത്ഥത്തിലാണ് എന്ന സംശയവും ഇവിടെയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റ് വിജയം തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മുന്നേറ്റം. തൃക്കാക്കര പുതുപ്പള്ളി തുടങ്ങിയ ഉപതെരഞ്ഞെടുപ്പുകളിൽ മിന്നും വിജയം. ഇങ്ങനെയുള്ള കോൺ​ഗ്രസിന് വി ഡി സതീശൻ ക്ഷീണമാണ് എന്ന സരിന്റെ വാദം ആരും സ്വീകരിക്കുന്നതല്ല.

സതീശനെതിരെ പറഞ്ഞാൽ സിപിഎം സീറ്റ് എന്ന വാ​ഗ്ദാനം വിശ്വസിച്ചായിരിക്കണം ഇന്നത്തെ സരിന്റെ വാർത്താ സമ്മേളനം. കാരണം വി ഡി സതീശൻ പ്രതിപക്ഷ നേതാവായത് മുതൽ സിപിഎം സൈബർ അണികൾ ശ്രമിക്കുന്ന ഒരു കാര്യമാണ് വി ഡി സതീശനെ സംഘിയാക്കാൽ. പ്രതിപക്ഷ നേതാവിന് ന്യൂനപക്ഷങ്ങളുമായുള്ള അടുത്ത ബന്ധമാണ് സതീശനെ സിപിഎമ്മുകാരെ പ്രേരിപ്പിക്കുന്നത്. എന്നാൽ അതിൽ അവർ വിജയിച്ചിരുന്നില്ല. അതേ വാക്കുകളാണ് ഇന്ന് വാർത്താ സമ്മേളനത്തിൽ പറയാൻ സരിൻ കടമെടുത്തിരിക്കുന്നത്.

പി വി അൻവർ നിയമ സഭിയിൽ ഉന്നയിച്ച 150 കോടി രൂപയുടെ സിനിമാ കഥയുടെ ബലം പോലുമില്ലാത്ത കാര്യങ്ങളാണ് സരിന്റെ രാഷ്ട്രീയ ബോധം. ഷാഫി പറമ്പിൽ പാലക്കാട് സംഘടനാ പ്രവർതന്നനത്തിലൂടെയും പൊതു പ്രവർത്തനത്തിലൂടെയും നേടിയെടുത്ത സ്വീകാര്യത ആക്ഷേപങ്ങളിലൂടെ തള്ളിക്കളയാനാണ് സരിന്റെ ശ്രമം. വി ഡി സതീശൻ , രാഹുൽ മാങ്കൂട്ടത്തിൽ , ഷാഫി പറമ്പിൽ തുടങ്ങിയ സിപിഎമ്മിന്റെ കണ്ണിലെ കരടായ കോൺ​ഗ്രസ് നേതാക്കളെ പത്ത് ഭള്ള് പറഞ്ഞ് സിപിഎമ്മിന്റെ സീറ്റ് നേടുക എന്നതായിരിക്കാം സരിന്റെ മോ‍ഡസ് ഒപ്പറാണ്ടി .

കരുണാകരനേയും കരുണാകരന്റെ കുടുംബത്തേയും അപമാനിച്ചു എന്ന ബിജെപി നേതാക്കളുടെ വാക്കുകളും സരിൻ എടുത്ത് പറുന്നുണ്ട്. ഇങ്ങനെ കോൺ​ഗ്രസിനെതിരെ എതിരാളികൾ പറയുന്ന വാക്കുകൾ കോപ്പി പേസ്റ്റ് ചെയ്യുക എന്ന വലിയ രാഷ്ട്രീയ പ്രവർത്തനമാണ് പി സരിൻ ഇപ്പോൾ ചെയ്തിരിക്കുന്നത്. ആദ്യം അവ​ഗണിച്ച് മിണ്ടാതിരിക്കാം എന്ന് കരുതിയ കോൺ​ഗ്രസ് ഇപ്പോൾ പി സരിനെ പുറത്താക്കിയിരിക്കുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *