Kerala Government News

സാലറി ചലഞ്ച്: പോലിസുകാരും പിണറായിയെ കൈവിട്ടു; പങ്കെടുത്തത് 11.53 % മാത്രം

വയനാടിനുവേണ്ടി മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിനോട് അകലം പാലിച്ച് പോലിസ് ഉദ്യോഗസ്ഥരും. വയനാട് ദുരന്ത പുനരധിവാസത്തിനായി 5 ദിവസത്തെ സാലറി ചലഞ്ചാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ശമ്പളം, ലീവ് സറണ്ടർ, പി.എഫ് എന്നിവ മുഖേന ജീവനക്കാർക്ക് സാലറി ചലഞ്ചിൽ പങ്കെടുക്കാം എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. മിക്ക വകുപ്പുകളും സാലറി ചലഞ്ചിനോട് മുഖം തിരിച്ചു എന്ന കണക്കുകളാണ് പുറത്ത് വരുന്നത്. സാലറി ചലഞ്ചിൽ പങ്കെടുത്ത പോലിസ് ഉദ്യോഗസ്ഥർ 11.53 ശതമാനം മാത്രമാണ്.

സ്റ്റാഫ് അപ്പൻഡിക്സ് പ്രകാരം 59293 ഉദ്യോഗസ്ഥരാണ് പോലിസ് വകുപ്പിൽ ഉള്ളത്. ഇതിൽ സാലറി ചലഞ്ചിൽ പങ്കെടുത്തത് 6840 പേർ മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയിരുന്നു. 5146 പേർ ശമ്പളത്തിൽ നിന്നും 1601 പേർ ലീവ് സറണ്ടർ വഴിയും 93 പേർ പി.എഫ് മുഖേനയും സാലറി ചലഞ്ചിൽ പങ്കെടുത്തു.

ക്ഷാമബത്തയും ശമ്പള പരിഷ്കരണ കുടിശികയും ലീവ് സറണ്ടറും കെ.എൻ. ബാലഗോപാൽ നിഷേധിച്ചതിലൂടെ ജീവനക്കാർക്ക് ലക്ഷകണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് നഷ്ടപ്പെട്ടത്. ആനുകൂല്യങ്ങൾ നിഷേധിച്ച സർക്കാരിനോടുള്ള പ്രതിഷേധമാണ് സാലറി ചലഞ്ചിൽ കണ്ടതെന്ന് വ്യക്തം.

Leave a Reply

Your email address will not be published. Required fields are marked *