KeralaNews

ആലപ്പുഴയിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയില്‍

ആലപ്പുഴ: അമ്പലപ്പുഴയില്‍ തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. പായല്‍ക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ മൈതാനത്തിന്‍റെ പലഭാഗത്തും സ്റ്റേജിലുമായി നായ്ക്കള്‍ അവശനിലയിലായി ചത്ത് വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു.വിഷം ഉള്ളില്‍ ചെന്നെന്നാണ് സംശയം. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി.

Leave a Reply

Your email address will not be published. Required fields are marked *