
‘പൊറാട്ട് നാടകം’ ഒക്ടോബർ 18ന് തീയറ്ററുകളിലേയ്ക്ക്
മലയാള ചലച്ചിത്ര പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട്, ‘പൊറാട്ട് നാടകം ‘ ഒക്ടോബർ 18ന് തീയറ്ററുകളിലെത്തും. സമൂഹത്തിലെ സമീപകാല സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു ആക്ഷേപഹാസ്യ സിനിമയാണ് പൊറാട്ട് നാടകം. , സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നൗഷാദ് സാഫ്രോൺ ആണ്. ഇദ്ദേഹം സംവിധായകൻ സിദ്ധിഖിന്റെ ശിഷ്യനായിരുന്നു.
സിനിമയുടെ രസകരമായ രണ്ട് ടീസറുകൾ ഇതിനോടകം പുറത്തിറങ്ങി. ഗോമാതാവും കമ്യൂണിസ്റ്റ് പച്ചയും ഉൾപ്പെടുന്ന വിഷയങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ചിത്രം, വിജയൻ പള്ളിക്കരയുടെ എമിറേറ്റ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും ‘മോഹൻലാൽ,’ ‘ഈശോ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ സുനീഷ് വാരനാടാണ് ചിത്രത്തിന്‍റെ രചയിതാവ്.
രാഹുൽ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇതിലെ പാട്ടുകൾ ഇതിനോടകം യൂട്യൂബിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സൈജു കുറുപ്പിനൊപ്പം രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുമയ, ബാബു അന്നൂർ തുടങ്ങിയവരും സിനിമയിൽ വേഷമിട്ടിരിക്കുന്നു.
ചിത്രത്തിൻ്റെ മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ: ഛായാഗ്രഹണം – നൗഷാദ് ഷെരീഫ്, ചിത്രസംയോജനം – രാജേഷ് രാജേന്ദ്രൻ, കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – ലിബിൻ മോഹനൻ, ഗാനരചന – ബി. ഹരിനാരായണൻ, ഫൗസിയ അബൂബക്കർ.