
ശ്രീനഗർ : ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഇന്ന് പുലർച്ചെയാണ് ഇന്ത്യൻ സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. അഖ്‌നൂറിലെ ബട്ടാൽ മേഖലയിലാണ് ആക്രമണം നടന്നത്. ആംബുലൻസിന് നേരെയാണ് ആക്രമണം. രാവിലെ 7.30 ഓടെയാണ് സംഭവം.
ജാഗരൂകരായിരുന്ന സൈനികർ ആക്രമണം പരാജയപ്പെടുത്തി. ആളപായമില്ലെന്നും സംഭവത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും കരസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരർ, 15 റൌണ്ട് വെടിയൂതീർത്തെന്നാണ് റിപോർട്ടുകൾ പറയുന്നത്. പ്രദേശത്ത് നാലോളം ഭീകരർ വസിക്കുന്നതായാണ് വിവരം. ആക്രമണം നടത്തിയ സംഘത്തിലെ ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഇവരെ കണ്ടെത്താനുള്ള ശക്തമായ തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.