ജപ്പാന്‍; ഷിഗെരു ഇഷിബ ജപ്പാന്റെ അടുത്ത പ്രധാനമന്ത്രിയാകും.വെള്ളിയാഴ്ച നടന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വ വോട്ടെടുപ്പിലെ വിജയത്തിലാണ് ഇദ്ദേഹത്തെ പുതിയ പ്രധാനമന്ത്രിയായി തീരുമാനിക്കപ്പെട്ടത്. ജപ്പാന്‍രെ മുന്‍ പ്രതിരോധ മന്ത്രിയായിരുന്നു ഷിഗെരു ഇഷിബ. നിലവിലെ പ്രധാനമന്ത്രിയായ ഫ്യൂമിയോ കിഷിദയുടെ കാലാവധി അവസാനിക്കുമ്പോഴാണ് ഷിഗെരു സത്യപ്രതിജ്ഞ ചെയ്യുന്നത്. ഒക്ടോബറില്‍ പാര്‍ലമെന്റ് വീണ്ടും ചേരുമ്പോള്‍ ഷിഗെരു ഇഷിദ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.
ഈ സ്ഥാനത്തേക്ക് മത്സരിച്ച ഒമ്പത് സ്ഥാനാര്‍ത്ഥികളില്‍ ഇഷിബയ്ക്ക് 215 വോട്ടുകള്‍ നേടാനായി, സാമ്പത്തിക സുരക്ഷാ മന്ത്രി സനേ തകൈച്ചിയെ 21 വോട്ടുകള്‍ക്ക് ഷിഗെരു പരാജയപ്പെടുത്തി. 1986-ല്‍, ഷിഗെരു ഇഷിബ ജനപ്രതിനിധിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി, ടോട്ടോറി പ്രിഫെക്ചറില്‍ നിന്ന് എല്‍ഡിപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 1993-ല്‍ കൃഷി പാര്‍ലമെന്ററി വൈസ് മന്ത്രിയായും പ്രതിരോധ മന്ത്രിയായും ജനസംഖ്യാ ഇടിവ് മറികടക്കുന്നതിനും പ്രാദേശിക സമ്പദ്വ്യവസ്ഥയെ സജീവമാക്കുന്നതിനും മന്ത്രിയായി സേവനമനുഷ്ഠിച്ചു.
1993-1996 കാലഘട്ടത്തില്‍ എല്‍ഡിപിയില്‍ നിന്ന് അദ്ദേഹം കുറച്ചുകാലത്തേക്ക് കൂറുമാറി, ജപ്പാന്‍ റിന്യൂവല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് വീണ്ടും എല്‍ഡിപിയില്‍ ചേര്‍ന്നു.ജനങ്ങളില്‍ വിശ്വസിക്കാനും ധൈര്യത്തോടെയും ആത്മാര്‍ത്ഥതയോടെയും സത്യം സംസാരിക്കാനും ഈ രാജ്യത്തെ സുരക്ഷിതമായ സ്ഥലമാക്കി എല്ലാവര്‍ക്കും പുഞ്ചിരിയോടെ ജീവിക്കാന്‍ കഴിയുന്ന തരത്തിലാക്കി മാറ്റാന്‍ ഞാന്‍ പരമാവധി ശ്രമിക്കുമെന്നാണ് പാര്‍ട്ടി വോട്ട് നേടി വിജയിച്ച ശേഷം അദ്ദേഹം പറഞ്ഞത്.