
ഇറ്റാനഗര്‍: അരുണാചലിലെ ഇറ്റാനഗറില്‍ ഏഴോളം പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. ഇറ്റാനഗറുകാരനായ 37കാരനാണ് അറസ്റ്റിലായത്. സെപ്തംബര്‍ 7 ന് 14 വയസുകാരി പീഡനത്തിനിരയായതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് മറ്റ് ആറുപേരെയും പീഡിപ്പിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. സ്‌കൂള്‍, കോളേജ് പെണ്‍കുട്ടികളാണ് ഇയാളുടെ വൈകൃതത്തിന് ഇരയായത്.
പടിഞ്ഞാറന്‍ കമേങ് ജില്ലയിലെ ദിരാംഗിലെ നുന ഗ്രാമത്തിലാണ് പ്രതി താമസിച്ചിരുന്നത്. എന്നാല്‍ അക്രമത്തിന് തെരഞ്ഞെടുത്തത് ഇറ്റാനഗര്‍ ആയിരുന്നു. കഴിഞ്ഞ ദിവസം 14 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂളിലേയ്ക്ക് പോകുന്ന വഴി പ്രതി കുട്ടിക്ക് ലിഫ്റ്റ് ഓഫര്‍ ചെയ്തു. നിരസിച്ച കുട്ടിയെ നിര്‍ബന്ധ പൂര്‍വ്വം ലിഫ്റ്റ് നല്‍കുകയും യാത്രക്കിടയില്‍ കുട്ടിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കുന്നതിനിടെ കുട്ടി രക്ഷപ്പെടാനായി കുട്ടി ഓടുന്ന വണ്ടിയില്‍ നിന്ന് ചാടി.
സംഭവത്തെ തുടര്‍ന്ന് പോലീസ് കെസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പീഡന കഥകള്‍ പുറത്ത് വന്നത്. സമാനമായി പല കുട്ടികളെയും ഉപദ്രവിച്ചുവെന്ന് പ്രതി സമ്മതിച്ചു. ഇറ്റാനഗറിലെ സ്‌കൂള്‍, കോളേജ് പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ഇയാള്‍ സമാന സംഭവങ്ങള്‍ നടത്തിയിരുന്നു. ഇരയാക്കപ്പെട്ടവരില്‍ നാല് പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റ് മൂന്ന് പേര്‍ കോളേജില്‍ പഠിക്കുന്നവരുമാണ്.