BusinessKeralaWorld

99 ലക്ഷം പാസ്പോർട്ട് ഉടമകൾ; 42 ലക്ഷവും സ്ത്രീകൾ – മലയാളികൾ കേരളം വിടുമ്പോൾ രാജ്യത്ത് പാസ്പോർട്ട് ഉടമകളിൽ ഒന്നാമതായി കേരളം

കേരളത്തിൽ 99 ലക്ഷം പാസ്പോർട്ട് ഉടമകൾ. 2023 ൽ മാത്രം കേരളത്തിൽ 15.5 ലക്ഷത്തിലധികം പുതിയ പാസ്പോർട്ടുകൾ വിതരണം ചെയ്തു. ഏകദേശം 4 കോടി ജനസംഖ്യയുള്ള കേരളത്തിലെ 25 ശതമാനവും പാസ്പോർട്ട് ഉടമകൾ എന്നാണ് കണക്ക്.

ഇതിൽ 42 ലക്ഷവും സ്ത്രീകളാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഏറ്റവും പുതിയ പാസ്പോർട്ട് ഡേറ്റ പ്രകാരം കേരളത്തിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 13 കോടി ജനസംഖ്യയിൽ 98 ലക്ഷം പേരാണ് മഹാരാഷ്ട്രയിൽ പാസ്പോർട്ട് ഉടമകളായി ഉള്ളവർ. 24 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ പാസ്പോർട്ട് ഉള്ളവരുടെ എണ്ണം 88 ലക്ഷം. വനിത പാസ്പോർട്ട് ഉടമകളിലും കേരളമാണ് മുന്നിൽ.

മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.തൊഴിലില്ലായ്മ വർധിച്ചതോടെ മലയാളികൾ നാട് കടക്കുകയാണ് എന്ന് പാസ്പോർട്ട് കണക്കുകളിൽ നിന്ന് വ്യക്തം. രാഷ്ട്രിയ അതിപ്രസരവും പഠനനിലവാരത്തിൻ്റെ താഴ്ചയും കേരളത്തിൻ്റെ സർവ്വകലാശാലകളിൽ അകലം പാലിക്കാൻ കുട്ടികൾ നിർബന്ധിതരാവുന്നു. പലരും വിദേശ സർവ്വകലാശാലകൾ തേടിപ്പോകുന്നതും പാസ്പോർട്ടുകളുടെ വർധനവിന് കാരണമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *