CrimeNews

ഗുണ്ട കമ്രാൻ സമീർ പൊലീസ് പിടിയിൽ; VSSC യിലെ ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു

നായയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച ഗുണ്ട കമ്രാൻ സമീർ ജാമ്യത്തില്‍ ഇറങ്ങി അക്രമം തുടരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരെ ഇയാളുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടായി. കത്തികൊണ്ട് ഇവരുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു.

ഇന്നലെ രാത്രി 11 മണിക്ക് പുത്തൻതോപ്പ് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. ബിഹാർ സ്വദേശി വികാസ് കുമാർ യാദവിനെയും ഭാര്യയെയുമാണ് ആക്രമിച്ചത്.

കഠിനംകുളത്ത് വളർത്തുനായയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാൻ സമീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചത്. വികാസ് കുമാറും ഭാര്യയും സഞ്ചരിച്ച കാറിന് നേർക്ക് കല്ലെറിയുകയും വാഹനം നിർത്തിക്കുകയുമായിരുന്നു

തുടർന്ന് മൂന്നംഗ സംഘം ഇരുവരെയും മർദിക്കുകയും കത്തി കൊണ്ട് കഴുത്തിലടക്കം പരുക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കമ്രാൻ സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഠിനംകുളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് കമ്രാൻ സമീർ. ലഹരിക്ക് അടിമയായ ഇയാള്‍ നാട്ടുകാർക്കും പോലീസിനും സ്ഥലം തലവേദനയാണ്. കുട്ടികള്‍ ഇയാളെ നോക്കി ചിരിച്ചുവെന്നതിന്റെ പേരിലാണ് വീട്ടിൽ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ചത്. സക്കീറിനെ കൂടാതെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും നായയുടെ കടിയേറ്റു. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ സക്കീറിന്റെ വീടിന് നേരെ കമ്രാൻ പെട്രോൾ ബോംബേറും നടത്തി. തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. സമീറിനെതിരെ നിരവധി കേസുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *