
Kerala
പത്തനംതിട്ടയില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍
പത്തനംതിട്ട കൊക്കാത്തോട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മൂഴിയാര്‍ സ്വദേശി ബീനയാണ് ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തില്‍ പ്രസവിച്ചത്. കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടിലെത്തിയ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ട്രൈബല്‍ പ്രമോടര്‍മാര്‍ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍, യാത്രാമധ്യേ ബീന കുഞ്ഞിന് ജന്മം നല്കി. കോന്നി താലൂക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം അമ്മയേയും കുഞ്ഞിനേയും ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
- കന്യാസ്ത്രീകൾക്ക് ജാമ്യമില്ല, കോടതിക്ക് പുറത്ത് ബജ്റങ്ദളിന്റെ ആഘോഷം; ഛത്തീസ്ഗഢ് അറസ്റ്റിൽ പ്രതിഷേധം കത്തുന്നു
- ആശാ വർക്കർമാരുടെ ഇൻസെന്റീവ് 3000 രൂപയാക്കി ബിഹാർ; കേരളത്തില്‍ സമരം തുടരുന്നു
- യുപിഐ പിൻ ഇനി വേണ്ടിവരില്ല? മുഖം കാണിച്ചാൽ മതി; പണമിടപാടുകൾക്ക് ബയോമെട്രിക് സംവിധാനം വരുന്നു
- ഉദ്യോഗസ്ഥരെ രക്ഷിക്കാൻ റിപ്പോർട്ടുകൾ ‘പൂഴ്ത്തി’ ആരോഗ്യവകുപ്പ്! നിർണായക വിവരങ്ങൾ ‘പൊതുതാൽപ്പര്യമില്ലെന്ന്’ മറുപടി
- റഷ്യയിലും ജപ്പാനിലും വൻ ഭൂകമ്പം, പസഫിക്കിൽ സുനാമി; ലോകം മുൾമുനയിൽ