CrimeNationalPolitics

ആര്‍ജെഡി നേതാവായ പങ്കജ് യാദവിന് വെടിയേറ്റു

മുംഗര്‍: ബീഹാറിലെ മുന്‍ഗര്‍ ജില്ലയില്‍ ആര്‍ജെഡി നേതാവായ പങ്കജ് യാദവിന് വെടിയേറ്റു.വ്യാഴാഴ്ച രാവിലെ പ്രഭാത സവാരിക്കിടെ സഫിയാബാദില്‍ വെച്ചാണ് പങ്കജിനെതിരെ അജ്ഞാതരായ അക്രമികള്‍ നേതാവിന് എതിരെ വെടിവെയ്പ്പ് നടത്തിയത്. തോക്കുധാരികള്‍ വെടിയുതിര്‍ത്ത് പരിക്കേറ്റതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നെഞ്ചില്‍ വെടിയേറ്റ യാദവിനെ ഒരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അദ്ദേഹം അപകടനില തരണം ചെയ്തതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (സദര്‍) രാജേഷ് കുമാര്‍ പറഞ്ഞു. ആക്രമണം നടത്തിയവരെ കണ്ടെത്താനായിട്ടില്ല. പ്രാഥമിക അന്വേഷണമനുസരിച്ച്, ആക്രമണം നടത്തിയവര്‍ നവ്തോലിയ പ്രദേശത്തെ പ്രൊഫഷണല്‍ ക്രിമിനലുകളാണെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *