CrimeNews

യുവ ഓഫീസർ ജീവനൊടുക്കിയത് ജീവിത നൈരാശ്യത്താലെന്ന് FIR; മനീഷ് വിജയ്‌യുടെ മരണകാരണം

കൊച്ചി: കാക്കനാട് സെൻട്രൽ എക്‌സൈസ് ക്വാർട്ടേഴ്‌സിൽ കൂട്ട ആത്മഹത്യയെന്ന് സംശയം. ഝാർഖണ്ഡ് സ്വദേശി അഡീഷണൽ കസ്റ്റംസ് കമ്മീഷണർ മനീഷ് വിജയ്‌യുടെ വീട്ടിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മനീഷ് വിജയ് അവധി എടുത്തത് സഹോദരിയുടെ കേസിന്റെ ആവശ്യത്തിനായി നാട്ടിൽ പോകാനായിരുന്നു ഒരാഴ്ചയോളം ദിവസം ഇയാൾ അവധിയെടുത്തിരുന്നത്. എന്നാൽ നാട്ടിലേക്ക് പോകാനായില്ല. മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും മൃതദേഹത്തിന് 4 മുതൽ 5 ദിവസം വരെ പഴക്കമുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിട്ടും അവധി കഴിഞ്ഞ് മനീഷ് ഓഫീസിൽ എത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ ക്വാർട്ടേഴ്‌സിൽ അന്വേഷിച്ച് എത്തുകയായിരുന്നു. മൂവരുടെയും മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു.

മനീഷിന്റെയും സഹോദരി ശാലിനിയുടെയും മൃതദേഹം തൂങ്ങിയ നിലയിലാണ് കണ്ടെത്തിയിരുന്നത് അമ്മ ശകുന്തള അഗർവാളിന്റെ മൃതദേഹം കട്ടിലിലുമായിരുന്നു കണ്ടെത്തിയത്. എഫ്.ഐ.ആറിൽ ജീവത നൈരാശ്യമാണ് മനീഷിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് എഴുതിയിരിക്കുന്നത്.

അമ്മയുടെ മൃതദേഹത്തിന് ചുറ്റും പൂക്കൾ വിതറിയതും കുടുംബ ഫോട്ടോ അതിനരികിൽ വച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങളിലും പൊലീസ് ദുരൂഹത ആരോപിക്കുന്നുണ്ട്. അമ്മയെ കൊലപ്പെടുത്തിയിട്ട് മനീഷ് ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാൻ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. മൃതദേഹം അഴുകിയ നിലയിലാണ്. 2011 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്.

കഴിഞ്ഞ വർഷമാണ് സഹോദരി ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്‌സാം ഒന്നാം റാങ്കോടെ പാസ്സായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. അയൽക്കരുമായി ബന്ധം സൂക്ഷിക്കുന്നവരായിരുന്നില്ല എന്ന് പ്രദേശവാസികൾ പറയുന്നു.

അമ്മയെ കൊലപ്പെടുത്തി മനീഷും സ?ഹോദരിയും ആത്മഹത്യ ചെയ്തിരിക്കാമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. അമ്മയുടെ മൃതദേഹത്തിന് മുകളിൽ വെള്ളത്തുണി വിരിച്ച് പൂക്കൾ വെച്ചിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പിൽ ഹിന്ദിയിൽ ഉള്ള വരികളാണുളളത്. സഹോദരിയെ അറിയിക്കണം എന്ന് മാത്രമാമ് കുറിപ്പിലുള്ളത്. മനീഷിൻറെ ഒരു സഹോദരി വിദേശത്താണ്. അടുക്കളയിൽ കടലാസുകൾ കൂട്ടിയിട്ട് കത്തിച്ച നിലയിലും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *