InternationalSports

‘റാഫാ’ വിരമിക്കുന്നു, ജീവിതത്തില്‍ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ടെന്ന് താരം

22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ഒളിമ്പിക് സിംഗിള്‍സ് സ്വര്‍ണവും നേടിയ നദാല്‍ നവംബറില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിന് ശേഷമാണ് പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുന്നത്.

ടെന്നീസില്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമായ റാഫേല്‍ നദാല്‍ തന്‍രെ വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘റാഫാ’ തന്നെയാണ് തന്‍രെ ഇന്‍സ്റ്റാ പേജിലൂടെ വീഡിയോ പങ്കിട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുകയാണ്. കുറച്ച് വര്‍ഷങ്ങളായി വളരെ ബുദ്ധിമുട്ടുകയാണ്. പ്രത്യേകിച്ച് ഈ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍. ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ്. ഈ തീരുമാനം എടുക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തു. എന്നാല്‍ ഈ ജീവിതത്തില്‍ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്. എന്നാണ് വിരമിക്കല്‍ പ്രഖ്യാപന വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയത്.

22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ഒളിമ്പിക് സിംഗിള്‍സ് സ്വര്‍ണവും നേടിയ നദാല്‍ നവംബറില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിന് ശേഷമാണ് പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുന്നത്. 2008 ലും 2010 ലും വിംബിള്‍ഡണ്‍ ചാമ്പ്യനായ നദാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വിവിധ പരിക്കുകളാല്‍ വലയുകയാണ്. 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും നാല് യുഎസ് ഓപ്പണ്‍ കിരീടങ്ങളും ഓസ്ട്രേലിയന്‍ ഓപ്പണിലുമായി 92 കിരീടങ്ങള്‍ നദാല്‍ നേടിയിട്ടുണ്ട്.

പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ അദ്ദേഹം അവസാനമായി പാരീസ് ഒളിമ്പിക്സില്‍ കളിച്ചു. കഴിഞ്ഞ മാസം യുഎസ് ഓപ്പണില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. 2024-ലെ നാല് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ മൂന്നെണ്ണം അദ്ദേഹത്തിന് നഷ്ടമായി. തന്റെ ഏറ്റവും വലിയ എതിരാളിയായ റാഫേല്‍ നദാല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇങ്ങനെ ഒരു ദിവസം ഒരിക്കലും വരില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് എന്ന് റോജര്‍ ഫെഡറര്‍ കുറിച്ചത് .ആരാധകര്‍ക്കും നദാലിന്‍രെ തീരുമാനം വളരെ ദുഖമാണ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *