
Business
Gold Price: 49,000 കടന്ന് സ്വര്‍ണവില; ഇന്ന് കൂടി
റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ചതിന് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില ഇന്ന് അല്‍പം കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പവന് വീണ്ടും 49,000 കടന്നു.
ഗ്രാമിന് 6,135ഉം പവന് 49,080 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,115 രൂപയുമായിരുന്നു. തിങ്കളാഴ്ച 49,000 ആയിരുന്നു പവന്‍ വില.
മാര്‍ച്ച് മാസം സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണുണ്ടായത്. മാര്‍ച്ച് ഒന്നിന് 46,320 രൂപയായിരുന്നു പവന്‍ വില. 20 ദിവസം കൊണ്ട് 3120 രൂപ വര്‍ധിച്ചു. മാര്‍ച്ച് 21ലെ 49,440 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വില.
ഈ വര്‍ഷം ഫെഡറല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞയാഴ്ച സ്വര്‍ണ വില കുതിക്കാന്‍ ഇടയാക്കിയത്.
22 കാരറ്റ് സ്വർണവില 27-03-2024
ഗ്രാം | 22 കാരറ്റ് സ്വർണവില ഇന്ന് | 22 കാരറ്റ് സ്വർണവില ഇന്നലെ |
1 ഗ്രാം | ₹ 6,135 | ₹ 6,115 |
8 ഗ്രാം | ₹ 49,080 | ₹ 48,920 |
10 ഗ്രാം | ₹ 61,350 | ₹ 61,150 |
24 കാരറ്റ് സ്വർണവില
ഗ്രാം | 24 കാരറ്റ് സ്വർണവില ഇന്ന് | 24 കാരറ്റ് സ്വർണവില ഇന്നലെ |
1 ഗ്രാം | ₹ 6,693 | ₹ 6,671 |
8 ഗ്രാം | ₹ 53,544 | ₹ 53,368 |
10 ഗ്രാം | ₹ 66,930 | ₹ 66,710 |