CrimeKerala

പത്തനംതിട്ടയില്‍ ലക്ഷങ്ങള്‍ വിലയുള്ള ‘ആനപ്പല്ല്’ പിടികൂടി

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആനപ്പല്ല് പിടികൂടി. വിപണിയില്‍ ലക്ഷങ്ങള്‍ വിലയുള്ള ആനപ്പല്ലാണ് കണ്ടെടുത്തത്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്കെതിരെ കേസെടുത്തു. രണ്ട് പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്. ഒരു പ്രതി രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് ആനപ്പല്ല് കണ്ടെടുത്തത്.

പത്തനംതിട്ട കരികുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തിരുവല്ലയില്‍ താമസിക്കുന്ന തെന്മല സ്വദേശി രാജന്‍ കുഞ്ഞ്, തിരുവനന്തപുരം പോത്തന്‍കോട് മനോജ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ചെങ്ങന്നൂര്‍ സ്വദേശി രാഹുലാണ് രക്ഷപ്പെട്ടത്. മൂന്നാം പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *