
കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്. പിപി ദിവ്യ കസ്റ്റഡിയിൽ . കീഴടങ്ങിയത് കണ്ണപുരത്ത് വച്ച് എസ്ഐടിക്ക് മുമ്പിൽ വച്ച്. ദിവ്യയെ ചോദ്യം ചെയ്തു വരുകയാണെന്ന് പോലീസ്. മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെയാണ് നടപടി. ദിവ്യ കസ്റ്റഡിയിലെന്ന് സ്ഥിതീകരിച്ച് പോലീസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് രാവിലെ തന്നെ ദിവ്യയെ കസ്റ്റഡിയിലെടുക്കുമെന്ന സൂചനയുണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെ നവീൻ ബാബുവിൻെറ ഭാര്യ രംഗത്ത് എത്തി. ഇനിയെങ്കിലും കാര്യക്ഷമാമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷികുന്നു എന്ന് നവീൻ ബാബുവിന്റെ ഭാര്യ പറഞ്ഞു. അതേ സമയം ദിവ്യ കീഴടങ്ങിയത് പോലീസുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയ ശേഷമാണെന്നാണ് മുഖ്യധാരാ മാധ്യമങ്ങൾ പറയുന്നത്. ദിവ്യയെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിന് ചുറ്റിലുമായി എത്തിയിട്ടുണ്ട്.