CinemaNewsSocial Media

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിൽ ; കൈയോടെ പൊക്കി സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ്‌ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. 2 സിനിമകളിലെ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളുവെങ്കിലും ഇവരുടെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതിനാൽ ജീവിതത്തിലും ഇരുവരും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. കൂടാതെ ഇരുവരും ഡേറ്റിങ്ങിലാണെന്ന സംശയം ആരാധകർക്കുമുണ്ട്. ഇതിനിടയിലാണ് താൻ സിംഗിൾ ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്ന് വിജയ് ദേവരകൊണ്ട ചോദിച്ചത്.

ഇതിന് പിന്നാലെ ഇപ്പോൾ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു റെസ്റ്റൊറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിജയ്‍യുടെയും രശ്മികയുടെയും ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരുവരും മാച്ചിന് മാച്ചായി ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. അതിനാൽ വിജയ്‍യുടെയും രശ്മികയുടെയും വിവാഹം ഉടനുണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്. അതിന് കാരണമായി ഇരുവരും ദീപാവലി ആഘോഷിച്ചതും ഒരുമിച്ചായിരുന്നുവെന്നത് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *