CricketIPLSports

ഫിറ്റായി സഞ്ജു, ഹിറ്റാകാൻ രാജസ്ഥാൻ; ഇനി കളിമാറുമെന്ന് ആരാധകർ

  • രഞ്ജിത്ത് ടി.ബി.

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസൺ ആരംഭിച്ചപ്പോൾ ആരാധകരെ വളരെ നിരാശപ്പെടുത്തിയതായിരുന്നു രാജസ്ഥാൻ റോയൽസിനെ നയിക്കാൻ സഞ്ജു സാംസണ് അനുമതി ലഭിക്കാനിരുന്നത്. വിക്കറ്റ് കീപ്പറാകാൻ ബിസിസിഐ സെന്റർ ഫോർ എക്സലൻസ് ഇപ്പോൾ അനുവാദം നൽകിയത് സഞ്ജുവിനെ രാജസ്ഥാൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് തിരികെ എത്തിച്ചിരിക്കുകയാണ്.

കൈവിരലിനു പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സഞ്ജുവിന് വിക്കറ്റ് കീപ്പറാാകാൻ അനുമതി നൽകാത്തത്തിനാൽ ഇംപാക്ട് പേയറായിട്ടാണ് ആദ്യ മൂന്നു മൽസരങ്ങളിൽ ബാറ്റ് ചെയ്തത്. ഈ മൽസരങ്ങളിൽ രാജസ്ഥാനെ നയിച്ചത് ഈ റയാൻ പരാഗായിരുന്നു, ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായിരുന്നു പരാഗ്.

സഞ്ജുവിന്റെ അഭാവത്തിൽ ധ്രുവ് ജുറലായിരുന്നു വീക്കറ്റ് കീപ്പറുടെ റോൾ വഹിച്ചിരുന്നത്. സഞ്ജുവിന്റെ തിരിച്ചു വരവ് ജുറേലിനെ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാഹചര്യമുണ്ടാക്കും.

ബാഗ്ലൂരുവിൽ പരിശോധനകൾ പൂർത്തിയാക്കിയ സഞ്ജു സാംസൺ ശനിയാഴ്ച നടക്കുന്ന പഞ്ചാബ് കിംഗ്സുമായുള്ള മൽസരത്തിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പഞ്ചാബിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്.
രാജസ്ഥാൻ ആദ്യ മൂന്നു മൽസരങ്ങളിൽ രണ്ടെണ്ണം തോറ്റിരുന്നു, ചെന്നൈക്കെതിരെ ആദ്യമൽസരത്തിൽ വിജയിച്ചപ്പോൾ സഞ്ജു അർധ സെഞ്ച്വറി നേടിയിരുന്നു. തുടർന്ന് നടന്ന രണ്ടു മൽസരങ്ങളിൽ സൺ റൈസേഴ്സ് ഹൈദരാബാദിനോടും , കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും തോൽവിയേറ്റു വാങ്ങി. 2 പോയിൻ്റുള്ള ടീം ഇപ്പോൾ ഒൻപതാം സ്ഥാനത്താണുള്ളത്.

ജോസ് ബട്ട്ലർ, ട്രെൻ്റ് ബോൾട്ട് എന്നീ വിദേശ താരങ്ങളെ മെഗാതാരലേലത്തിൽ കൈവിട്ടതും മികച്ച താരങ്ങളെ പുതിയതായി ടീമിലെത്തിക്കാൻ കഴിയാതെയിരുന്നതും ടീം മാനേജ്മെൻ്റിന് വൻവിമർശനങ്ങൾ ആരാധകരിൽ നിന്നും നേരിടുന്നുണ്ട്. സഞ്ജു തിരിച്ചു വരുന്നതിലൂടെ നിലവിലെ പോരായ്മകൾ പരിഹരിച്ച് ഇനിയുള്ള മൽസരങ്ങളിൽ വിജയ പാതയിലേക്ക് ടീമിനെ കൊണ്ടു പോകാനാകും എന്നാണ് ആരാധക പ്രതീക്ഷ.

Sanju Samson will return as Rajasthan Royals captain after receiving clearance from the Board of Control for Cricket in India (BCCI)’s Centre of Excellence in Bengaluru to resume wicketkeeping duties