NationalPolitics

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന ഉറപ്പില്‍ പ്രകടന പത്രികയുമായി ബിജെപി

റാഞ്ചി: ജാര്‍ഖണ്ഡ് പിടിക്കാന്‍ കച്ച കെട്ടിയിരിക്കുകയാണ് ബിജെപി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ജനങ്ങളെ ആകര്‍ഷിക്കാനായി പല പദ്ധതികളുമായിട്ടാണ് ബിജെപി തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിയത്. അമിത് ഷായാണ് ‘സങ്കല്‍പ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക പ്രകാശനം ചെയ്തത്. ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തി ലെത്തിയാല്‍ ആദ്യം നടപ്പിലാക്കുന്ന പദ്ധതി ഏകീകൃത സിവില്‍ കോഡ് (യുസിസി) ആണെന്നും എന്നാല്‍ ആദിവാസികളെ അതിന്റെ പരിധിയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകടനാ പത്രിക പ്രകാശനത്തില്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ വ്യവസായങ്ങളും ഖനികളും മൂലം വീടുകളും കൃഷിസ്ഥലവും നഷ്ട്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കും. കൂടാതെ 2. 87 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ ഉള്‍പ്പെടെ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അനധികൃത കുടിയേറ്റക്കാരുടെ ഭീഷണിയില്‍ നിന്ന് തദ്ദേശീയരായ ജനങ്ങള്‍ക്ക് ബിജെപി സുരക്ഷ നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *