CrimeNews

മരുമകൻ ഭാര്യാമാതാവിനെ തീകൊളുത്തി കൊലപ്പെടുത്തി, മരുമകനും മരിച്ചു

കോട്ടയം പാലയിൽ അമ്മായിഅമ്മയെ പെട്രോളെഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിർമ്മല (58), മരുമകൻ മനോജ് (42) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയിലാണ് മനോജ് വീട്ടിലെത്തി നിർമലയുടെ ദേഹത്ത് പെട്രോളെഴിച്ച് തീകൊളുത്തിയത്.

രാത്രി ഏഴരയോടെ അന്ത്യാളത്താണ് സംഭവം. മകനുമായി ഭാര്യയുടെ വീട്ടിലെത്തിയ മനോജ് ഭാര്യ മാതാവിൻ്റെയും സ്വന്തം ദേഹത്തും കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പാലാ അഗ്നിരക്ഷാ സേനയേയും പൊലീസിനെയും വിവരം അറിയിച്ചത്. അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആദ്യം പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.

മനോജിന് എതിരെ വീട്ടുകാർ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. മനോജിന്റെ ഭാര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് തർക്കവും വഴക്കും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *