National

റോഡരികില്‍ വില്‍ക്കുന്ന മോമോസ് കഴിച്ച യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: റോഡരികില്‍ വില്‍ക്കുന്ന മോമോസ് കഴിച്ച യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് പ്രദേശത്താണ് ഈ സംഭവമുണ്ടായത്. 33 കാരിയായ രേഷ്മ ബീഗമാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഖൈരതാബാദിലെ രണ്ട് തെരുവ് കച്ചവടക്കാര്‍ ഉന്തുവണ്ടിയില്‍ വില്‍പ്പന നടത്തുന്ന മോമോസ് യുവതിയും രണ്ട് മക്കളും വാങ്ങി കഴിച്ചത്. പിന്നീട് വീട്ടിലെത്തിയ യുവതിക്ക് വയറിളക്കവും വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് ചികിത്സ തേടിയ യുവതി ഞായാറാഴ്ച്ച മരണപ്പെടുകയായിരുന്നു.

തെരുവ് കച്ചവടക്കാര്‍ വിറ്റ മോമോസ് കഴിച്ച് വ്യത്യസ്ത സ്ഥലങ്ങളില്‍ ഉള്ള 20 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയും ഏറ്റിട്ടുണ്ടെ ന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെയാണ് ഇവര്‍ കച്ചവടം നടത്തിയതെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്ന തെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

മോമോസ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന മാവ് പാക്കിംഗ് ഇല്ലാതെ ഫ്രിഡ്ജില്‍ വച്ചിരുന്നതായിരുന്നു. ഇവരുടെ വണ്ടിയില്‍ ഉണ്ടായിരുന്ന ബാക്കി മോമോസ് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരണപ്പെട്ട യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കച്ചവടക്കാര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *