KeralaNews

പോലീസുകാർക്കെതിരായ പീഡന പരാതി : കേസെടുക്കാനുളള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കോഴിക്കോട് : പൊന്നാനിയിൽ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കാനുളള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഇൻസ്പെക്ടർ വിനോദ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എസ്‌പി സുജിത്ത് ദാസ് അടക്കമുളള ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു വീട്ടമ്മ പരാതി നൽകിയത്. ഈ കേസാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

വീട്ടമ്മ നൽകിയ പരാതി വിശ്വസനീയമല്ലെന്നാണ് ലഭ്യാമായിരിക്കുന്ന റിപ്പോർട്ട്. പൊന്നാനി സ്വദേശിനിയായ വീട്ടമ്മയാണ് പോലീസുകാർക്കെതിരെ പീഡന പരാതി നൽകിയത്. എസ്‌പിയും ഡിവൈഎസ്‌പിയും സിഐയും തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. പരാതി നൽകിയെങ്കിലും തുടർ നടപടിയൊന്നും പോലീസ് സ്വീകരിച്ചിരുന്നില്ല. അതോടെയാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്. ത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. തുടർന്ന് പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *