
പതിമൂന്നുകാരനെ പീഡിപ്പിച്ച ഉസ്താദ് ഷാക്കിര്‍ ബാഖവി അറസ്റ്റില്‍
മലപ്പുറം: 13 വയസ്സുകാരനെ നിരന്തരം പീഡിപ്പിച്ചിരുന്ന ഉസ്താദ് മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിര്‍ ബാഖവി അറസ്റ്റിലായി.
മതപ്രഭാഷണ വേദികളിലൂടെയും യൂടൂബ് ചാനലിലൂടെയും വിശ്വാസികളെ ഉത്ബോധിപ്പിച്ചിരുന്നയാളാണ് shakir baqavi mampad.
സ്കൂള്‍ ടീച്ചറോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാക്കിര്‍ അറസ്റ്റിലായത്. തന്നെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നും ഉസ്താദ് ആയതുകൊണ്ട് പുറത്തുപറയാന്‍ പേടിയായിരുന്നെന്നുമാണ് ഇയാളെക്കുറിച്ച് അധ്യാപികയോടെ കുട്ടി പറഞ്ഞത്.
വിവരമറിഞ്ഞ സ്കൂള്‍ ടീച്ചര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

മദ്രസ അധ്യാപകനും അറിയപ്പെടുന്ന മത പ്രഭാഷകനുമാണ് മുഹമ്മദ് ഷാക്കിര്‍ ബാഖവി. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ പ്രതി, തന്റെ യൂട്യൂബ് ചാനലിലൂടെ വഴിതെറ്റുന്ന യുവത്വം, ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യയ്ക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പീഡന വിവരം പുറത്ത് വന്നതോടെ പ്രതിയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്.
- ക്ഷേമപെൻഷൻ വൈകും! ബാലഗോപാലിന്റെ വാക്ക് പാഴായി; കാത്തിരിപ്പിൽ ലക്ഷങ്ങൾ
- കണ്ണീരോടെ കാത്തിരിപ്പ്; അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം എന്ന് കിട്ടും? ഡിഎൻഎ ഫലം വൈകുന്നു
- ഇന്ത്യയുടെ ‘രഹസ്യ’ സാമ്പത്തിക ശക്തിയാകാൻ ജിസിസി; ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ, കേരളത്തിനും വൻ സാധ്യത
- വീണ്ടും മെസ്സി മാജിക്! ഫ്രീ കിക്ക് ഗോളിൽ ചരിത്രം; യൂറോപ്യൻ വമ്പന്മാരെ വീഴ്ത്തി ഇന്റർ മയാമി
- ഇറാന് മുന്നിൽ മൂന്ന് കടുത്ത വഴികൾ; ട്രംപിന്റെ തീരുമാനത്തിനായി കാത്ത് ലോകം; മഹായുദ്ധത്തിന് അമേരിക്ക വഴിതുറക്കുമോ?