
Kerala Government News
ഗവർണറുടെ ശമ്പളം എത്ര? ആരിഫ് മുഹമ്മദ് ഖാന് ശമ്പളമായി ലഭിച്ചത്
ഗവർണറുടെ ശമ്പളം എത്ര? 3.50 ലക്ഷമാണ് ഗവർണറുടെ ശമ്പളം. 2019 സെപ്റ്റംബറിലാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ ആകുന്നത്. 5 വർഷമാണ് കാലാവധി എങ്കിലും നിയമനം വൈകിയതോടെ 4 മാസം കൂടി ആരിഫ് മുഹമ്മദ് ഖാന് ലഭിച്ചു. 64 മാസം ആരിഫ് ഖാൻ കേരള ഗവർണർ കസേരയിൽ ഇരുന്നു. 64 മാസത്തെ ശമ്പളമായി ആരിഫ് മുഹമ്മദ് ഖാന് ലഭിച്ചത് 2.24 കോടി. ഗവർണറുടെ ശമ്പളം അടക്കം രാജ് ഭവന്റെ ചെലവുകൾക്ക് 2024- 25 ലെ ബജറ്റിൽ ബാലഗോപാൽ വകയിരുത്തിയിരിക്കുന്നത് 12,95,35,000 രൂപ ( 12.95 കോടി).2022- 23 ൽ രാജ്ഭവന്റെ ചെലവ് 13 കോടിക്ക് മുകളിൽ ഉയർന്നു.
രാജ്ഭവന് ബജറ്റിൽ വകയിരുത്തിയ തുക
- രാജ്ഭവൻ സെക്രട്ടറിയേറ്റ്- 7.31 കോടി
- ഗവർണറുടെ ശമ്പളം – 42 ലക്ഷം
- ഇഷ്ടാനുസാരദാനം – 25 ലക്ഷം
- ഗാർഹിക ചെലവ്- 4.21 കോടി
- വൈദ്യസഹായം – 50.62 ലക്ഷം
- മനോരജ്ഞന ചെലവുകൾ – 2 ലക്ഷം
- കരാർ നിശ്ചയ പ്രകാരം ഉള്ള അലവൻസുകൾ – 10 ലക്ഷം
- സഞ്ചാര ചെലവുകൾ – 13 ലക്ഷം

ആരിഫ് മുഹമ്മദ് ഖാനെ ബീഹാർ ഗവർണറായി കഴിഞ്ഞ ദിവസം നിയമിച്ചിട്ടുണ്ട്. ഡിസംബർ 31 വരെ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ തുടരും എന്നാണ് ലഭിക്കുന്ന സൂചന.
The salary amount seems to be much less than that of the retired IAS officers like KM Abraham, Tom Jose and IPS officers like L Behra being retained in service here.