KeralaNews

എറണാകുളം പേപ്പതിയിൽ മണ്ണിടിഞ്ഞ് വീണ് അപകടം; 3 അതിഥി തൊഴിലാളികള്‍ മരിച്ചു.

കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കവേ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. എറണാകുളം പിറവത്തിന് സമീപം പേപ്പതിയില്‍ മണ്ണിടിഞ്ഞു വീണ് മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മൂന്നുപേരുടെയും മൃതദേഹം പുറത്തെടുത്തു. കമ്പി നിരത്തിയതിന് മുകളിലായി കുഴിയിൽനിന്നാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. മണ്ണ് ഇടിഞ്ഞതോടെ തൊഴിലാളികൾ താഴ്ചയിലേക്ക് വീഴുകയായിരുന്നു.

സംഭവത്തിൽ ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എറണാകുളം ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി. മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കാനും മന്ത്രി ജില്ലാ ലേബർ ഓഫീസറോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് മന്ത്രി ജില്ലാ കളക്ടറോടും റിപ്പോർട്ട് തേടി.

Leave a Reply

Your email address will not be published. Required fields are marked *