Kerala Government NewsMedia

കൈരളി ടി.വിക്ക് 11.73 ലക്ഷം അനുവദിച്ച് എംബി രാജേഷ്

കൈരളി-പീപ്പിൾ ചാനലിന് 11.71 ലക്ഷം അനുവദിക്കാൻ മന്ത്രി എം.ബി. രാജേഷിന്റെ അനുമതി. വിമുക്തി പരസ്യം സംപ്രേഷണം ചെയ്തവകയിലാണ് 11,71,684 രൂപ അനുവദിക്കുന്നത്.

കൈരളി ചാനലിലും കൈരളി ന്യൂസ് (‘People’) ചാനലിലും വിമുക്തി പരസ്യം സംപ്രേക്ഷണം ചെയ്യുന്നതിന് PRD നിരക്കിൽ തുക അനുവദിയ്ക്കുന്നതിന് എക്‌സൈസ് കമ്മീഷണർക്ക് അനുമതി നൽകിയിരുന്നു. അതുപ്രകാരമാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.