
‘ഫെൻഗൽ’ ചുഴലിക്കാറ്റ് ദുരന്തത്തിൽ തമിഴ്നാടിന് 944.80 കോടി രൂപ കേന്ദ്രസഹായം
‘ഫെൻഗൽ’ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാടിന് 944.80 കോടി രൂപ കേന്ദ്രസഹായം. കേന്ദ്രസംഘം തമിഴ്‌നാട്ടിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചത്. കേന്ദ്രസംഘം വന്നു കേന്ദ്ര അവിടെ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ ആദ്യ ഘട്ടം എന്ന നിലയിൽ 944 കോടി രൂപ അനുവദിച്ചു. സെഞ്ചൽ ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരിട്ട് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് 2400 കോടി രൂപയാണ്. ഇതിനു പിന്നാലെ പ്രധാനമന്ത്രി സ്റ്റാലിനെ വിളിക്കുകയുണ്ടായി ശേഷം ഒരു അടിയന്തര സഹായം എന്തായാലും നൽകും എന്നുള്ള കാര്യം ഉറപ്പു നൽകിയിരുന്നു.
ദുരന്തബാധിതർക്ക് സഹായം നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള കേന്ദ്ര വിഹിതത്തിന്റെ രണ്ട് ഗഡുക്കളാണ് ആഭ്യന്തര മന്ത്രാലയം അനുവദിച്ചത്. ചുഴലിക്കാറ്റിനെ തുടർന്നുള്ള നാശനഷ്ടം വിലയിരുത്താനായി തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ചതായും ഇവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് അധിക സഹായം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രകൃതിദുരന്തങ്ങൾ നേരിട്ട സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രസർക്കാർ ഉണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഉറപ്പ്
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 2400 കോടി രൂപ സഹായം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി അടിയന്തര സഹായം നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു.
ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ള വിഹിതം
ആഭ്യന്തര മന്ത്രാലയം ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ള രണ്ട് ഗഡുക്കളാണ് തമിഴ്നാടിന് അനുവദിച്ചത്.
കൂടുതൽ സഹായത്തിനുള്ള സാധ്യത
കേന്ദ്രസംഘം തമിഴ്നാടും പുതുച്ചേരിയും സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കൂടുതൽ സഹായം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫെൻഗൽ ചുഴലിക്കാറ്റിന്റെ ആഘാതം
- 20 പേർ മരണപ്പെട്ടു.
- 14 ജില്ലകളിലെ 2 ലക്ഷത്തിലധികം പേർ ബാധിതരായി.
- പുതുച്ചേരിയിലെ 2,85,000 പേരും ബാധിതരായി.
- കേന്ദ്രസർക്കാരിന്റെ പ്രതികരണം
കേന്ദ്രസർക്കാർ പ്രകൃതി ദുരന്തങ്ങളെ നേരിടുന്ന സംസ്ഥാനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.