
ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബോളിങ് തെരഞ്ഞെടുത്തു. സമീർ റസ്വിക്ക് പകരം ഫാഫ് ഡുപ്ലസിസ് ടീമിലേക്ക് തിരിച്ചെത്തി. കെ.എൽ. രാഹുൽ ഏത് പൊസിഷനിൽ ബാറ്റ് ചെയ്യുമെന്ന് ആദ്യ ഇന്നിങ്‌സിന് ശേഷം തീരുമാനിക്കും. ബാംഗ്ലൂർ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി.
അപരാജിതരായി മുന്നേറിക്കൊണ്ടിരിക്കുന്ന ഡൽഹി ക്യാപിറ്റൽസ് സീസണിൽ ഇതുവരെ മൂന്നുമൽസരങ്ങൾ വിജയിച്ചു. നാലു മൽസരങ്ങൾ പൂർത്തിയാക്കിയ റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ തോൽവിയറിഞ്ഞത് ഒരു മൽസരത്തിൽ മാത്രം.
പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹിയ്ക്ക് മൂന്നു മൽസരത്തിൽ ആറു പോയിൻ്റും മൂന്നാം സ്ഥാനം കൈയിലുളള ബാഗ്ലൂരിന് 6 പോയിൻ്റുകൾ ലഭിച്ചത് നാാലു മൽസരങ്ങളിൽ കളിച്ചപ്പോഴാണ്.
ആർസിബിക്ക് ഹോം ഗ്രൗണ്ടിൻ്റെ ആനുകൂല്യം കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല എന്നുള്ള ചർച്ചകൾ എല്ലാം സീസണിലും ഉണ്ടാകുന്നതാണ്. പിച്ച്, ദൂരം കുറഞ്ഞ ബൗണ്ടറികൾ തുടങ്ങിയ ഘടകങ്ങൾ തികച്ചും ബോളർമാർക്ക് പേടി സ്വപ്നമാണ് എല്ലാകാലത്തും. ഈ സീസണിൽ മികച്ച ഒരു ബോളിംഗ് കോമ്പിനേഷൻ ഉള്ളത് ബാംഗ്ലൂരിന് അനുകൂലമാണെങ്കിലും മികച്ച റൺ നിരക്കിൽ പന്തെറിയുന്ന കുൽദീവ് യാദവ്, വിപ്രജ് നിഗം, ക്യാപ്റ്റൻ അക്ഷർ പട്ടേൽ ഉൾപ്പെടുന്ന സ്പിൻ നിര ഡെൽഹിക്കുമുണ്ട്.
ജോഷ് ഹെയ്സൽവുഡ്, ഭൂവനേശ്വർ കുമാർ സഖ്യം ബാംഗ്ലൂരിന്റെ പേസ് നിരയിൽ മുന്നിൽ നിന്നു നയിക്കുമ്പോൾ മിച്ചൽ സ്റ്റാർക്ക്, മുകേഷ് കുമാർ തുടങ്ങിയ പേസ് ബോളർമാർ ഡെൽഹിക്കു വേണ്ടി അണിനിരക്കും.
ഫാഫ് ഡുപ്ലെസിസ്, ജെയ്ക് ഫ്രേസർ മക്ഗുർക്ക്, അഭിഷേക് പോരൽ, കെ എൽ രാഹുൽ . സ്റ്റബ്‌സ്സ് എന്നിവർക്കൊപ്പം ക്യാപ്റ്റൻ അക്ഷർ പട്ടേലും ബാറ്റിംഗിൽ മികച്ച നിലവാരം പുലർത്തുന്നു ഡൽഹിക്കു വേണ്ടി. ബാഗ്ലൂർ ബാറ്റിംഗ് നിരയിൽ വിരാട് കോലി മുന്നിൽ നിന്നും നയിച്ച് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുമ്പോൾ, ഫിൽ സാൾട്ട്, ദേവദത്ത് പടിക്കൽ, ക്യാപ്റ്റൻ രജത് പഠിതാർ, ലിയാം ലിവിഗ്സ്റ്റൺ, ജിതേഷ് ശർമ്മ, ടീം ഡേവിഡ് എന്നിവർ ശരാശരി ബാറ്റിംഗ് മികവ് പുറത്തെടുക്കുന്നുണ്ട്.
ഹോം മാച്ചുകളിൽ വളരെ കുറഞ്ഞ വിജയ ശതമാനമുള്ള ടീമുകളിൽ രണ്ടാം സ്ഥാനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുള്ളത്, ഈ സീസണിൽ കളിച്ച ആദ്യ ഹോം മൽസരത്തിലും അവർ പരാജയപ്പെട്ടിരുന്നു. 2024 മുതൽ ഇവിടെ നടന്ന ബംഗ്ലൂരിന്റെ എട്ടു മൽസരങ്ങളിൽ നാലെണ്ണം മാത്രമാണ് വിജയിക്കാനായത്.
ജിതേഷ് ശർമ്മയെ മൂന്നു ഇന്നിംഗ്സുകളിൽ രണ്ടു തവണയും ടിം ഡേവിഡിനെ എട്ടു ഇന്നിംഗ്സുുകളിൽ രണ്ടു തവണയും പുറത്താക്കിയ അക്ഷർ പട്ടേലിനെതിരെ ഇവരുടെ സ്ട്രൈക്ക് റേറ്റ് യഥാക്രമം 87 ഉം 81 ഉം മാത്രമാണ് എന്ന കാര്യം കളിയുടെ മധ്യനിരയിൽ ബാംഗ്ലൂരിന് ആശങ്കയുണ്ടാക്കും. മിച്ചൽ സ്റ്റാർക്കിതിനതിരെ 19 പന്തുകളിൽ 40 റൺസുകൾ നേടിയിട്ടുള്ള വിരാട് കോലിയെ ഇതുവരെ ഐ പി എല്ലിൽ പുറത്താക്കാൻ കഴിഞ്ഞിട്ടില്ല.
2025 സീസണിൽ പവർപ്ലേകളിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റുള്ള താരമാണ് ഫ്രേസർ മക്ഗൂർക്ക് (മിനിമം 200 റൺസ് നേടിയ താരങ്ങളിൽ). ഡെൽഹിയുടെ അപരാജിത കുതിപ്പിന് കടിഞ്ഞാണിടാൻ ബാംഗ്ലൂരിന് കഴിയുമോ എന്നതാണ് ഇന്നത്തെ മൽസത്തിൽ ഐപിഎൽ ആരാധകരുടെ പ്രധാന ചോദ്യം.