
- രഞ്ജിത് . ടി. ബി.
അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ 300 മൽസരങ്ങൾ പൂർത്തിയാക്കി ഇന്ത്യയുടെ റൺ മെഷീൻ വിരാട് കോലി. ന്യൂസിലന്റിനെതിരെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഗ്രൂപ്പ് റൗണ്ടിലെ അവസാന മൽസരത്തിൽ കളിച്ചപ്പോളാണ് കോലി ഈ നേട്ടം കൈവരിച്ചത്. മുന്നൂറ് എകദിനങ്ങൾ കളിക്കുന്ന ഇന്ത്യയുടെ ഏഴാമത്തെ താരമാണ് വിരാട് കോലി.
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറാണ് ഏറ്റവും കൂടുതൽ ഏകദിനമൽസരങ്ങൾ (ലോക ക്രിക്കറ്റിൽ) കളിച്ചിട്ടുള്ളത് 463, രണ്ടാം സ്ഥാനത്തുള്ള (ഇന്ത്യൻ താരം) ധോണി 347 മൽസരങ്ങൾ കളിച്ചിട്ടുണ്ട്.
2008 ആഗസ്റ്റ് 18 നു ശ്രീലങ്കക്കെതിരെ ധാംമ്പുള്ളയിൽ നടന്ന മത്സരമായിരുന്നു വിരാട് കോലിയുടെ ഏകദിന അരങ്ങേറ്റം , ഓപ്പണറായി ഇറങ്ങിയ ഈ മൽസരത്തിൽ 12 റൺസുകളാണ് അദ്ദേഹം നേടിയത്, ശ്രീലങ്ക ഈ കളിയിൽ 8 വിക്കറ്റുകൾക്ക് വിജയിച്ചു.

ഏകദിനത്തിൽ 93.40 സൈട്രക്ക് റേറ്റ് ഉള്ള വിരാട് കോലി ഇതുവരെ 51 സെഞ്ച്വറികളും 73 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്, 58 ആണ് ബാറ്റിംഗ് ശരാശരി . 2012-ൽ പാകിസ്ക്കാനെതിരെ നേടിയ 183 ആണ് ഉയർന്ന സ്കോർ. മുന്നൂറ് മൽസരങ്ങളിൽ 14096 റൺസുകൾ നേടിയ കോലി ഏകദിന റൺവേട്ടയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണുള്ളത്. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും ശ്രീലങ്കയുടെ കുമാര സംഗക്കാരയുമാണ് ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്നത്.
നിലവില്‍ ഏകദിനത്തില്‍ 51 സെഞ്ച്വറികളുമായി ലോക റെക്കോർഡിന് ഉടമയാണ് വിരാട് കോലി.
തൻ്റെ മൂന്നൂറാം മൽസരത്തിൽ 14 പന്തുകളിൽ പതിനൊാന്ന് റൺസുകളുമായി നിൽക്കുമ്പോൾ ന്യൂസിലാൻ്റിൻ്റെ ഗ്ലെൻ ഫിലിപ്സ് ഒരു അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. മാറ്റ് ഹെൻറിയ്ക്കാണ് വിക്കറ്റ് ലഭിച്ചത്.