Sports

ടെംബ ബാവുമ വേഷം മാറി വന്നോ? ആരോൺ ജോൺസ് ബാവുമയുടെ ഇരട്ട സഹോദരനോ? ക്രിക്കറ്റ്‌ ലോകത്തെ രസകരമായ വിശേഷം

ടെമ്പ ബാവുമ. സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ്‌ ടീമിന്റെ ഏകദിന, ടെസ്റ്റ്‌ നായകൻ. ഇത്തവണത്തെ ടി20 ലോകകപ്പിന് ടെമ്പ ബാവുമ സൗത്ത് ആഫ്രിക്കൻ ടീമിൽ ഇല്ല. ടീമിൽ ഇല്ലെങ്കിലും അദ്ദേഹം ഈ ടൂർണമെന്റിൽ കളിക്കുന്നു എന്നാണ് ആരാധകരുടെ രസകരമായ അവകാശവാദം. അതും യുഎസ്എയ്ക്ക് വേണ്ടി..

ടെമ്പ ബാവുമ

സംഗതി വേറൊന്നുമല്ല. യുഎസ്എ താരം ആരോൺ ജോൺസിനു ബാവുമയുമായി നല്ല സാമ്യമുണ്ടത്രേ. ടി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കാനഡക്കെതിരെ ആരോൺ ജോൺസ് മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ തന്നെ ആരാധകർ നോട്ടമിട്ടതാണ്. കഴിഞ്ഞ ദിവസം പാകിസ്ഥാനോടും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ആൾ നോട്ടപ്പുള്ളിയായി.

ആരോൺ ജോൺസ്

ദേശീയ ടീമിൽ ഇടം കിട്ടാത്തത് കൊണ്ട് ബാവുമ വേഷം മാറി യുഎസ്എ ടീമിൽ എത്തിയെന്നു വരെ ചില വിരുതന്മാർ സോഷ്യൽ മീഡിയയിൽ കുറിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൻപ്രചരണമാണ് ഈ ‘സാമ്യ ചർച്ചക്ക്’ ലഭിക്കുന്നത്.

കാനഡയ്‌ക്കെതിരെ 94 റൺസ് പ്രകടനവുമായി ആരോൺ ജോൺസ് ടീമിനെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ ദിവസം പാകിസ്താനെതിരെ അട്ടിമറി ജയം നേടിയപ്പോഴും 36 റൺസ് നേടി ജോൺസ് പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *